തുടർച്ചായി ഇന്നും ആയിരത്തിലേറെ രോഗികൾ; യുഎഇയില്‍ വ്യാഴാഴ്ച 1,089 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

തുടർച്ചായി ഇന്നും ആയിരത്തിലേറെ രോഗികൾ.യുഎഇയില്‍ വ്യാഴാഴ്ച 1,089 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 1,769 പേര്‍ കൂടി രോഗമുക്തി നേടുകയുണ്ടായി. രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 438 ആയി ഉയർന്നു. 102,929 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് തന്നെ. ഇതില്‍ 93,479 പേര്‍ രോഗമുക്തരായി. നിലവില്‍ 9,012 പേരാണ് ചികിത്സയിൽ കഴിയുന്നത്. 115,000ത്തിലധികം പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയതായി അതികൃത്ര വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























