മസീറയില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് നാല് ഇന്ത്യക്കാര്‍ക്ക് പരിക്ക്... ബാറ്ററിക്ക് തകരാറുണ്ടായിരുന്ന ബോട്ട് ഹാര്‍ബറില്‍ അറ്റകുറ്റപ്പണി നടത്തവേ തീ പടരുകയായിരുന്നു, ബോട്ട് പൂര്‍ണമായും കത്തിനശിച്ചു

മസീറയില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് നാല് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശികളായ ജോണ്‍ ബെര്‍ലിന്‍, കേസര്‍രാജ്, സഹായപ്രഭു, പ്രകാശ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ രണ്ടുപേര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ബുധനാഴ്ചയാണ് സംഭവം നടന്നത്. ബാറ്ററിക്ക് തകരാറുണ്ടായിരുന്ന ബോട്ട് ഹാര്‍ബറില്‍ അറ്റകുറ്റപ്പണി നടത്തവേ തീ പടരുകയായിരുന്നു. പരിക്കേറ്റവര്‍ മസീറ ആശുപത്രിയില്‍ ചികിത്സയിലാണ്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു.
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സീബില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പൊള്ളലേറ്റാണോ പുക ശ്വസിച്ചാണോ പരിക്കേറ്റത് എന്ന കാര്യം വ്യക്തമല്ല. അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ആറുപേരെയാണ് രക്ഷിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.പരിക്കേറ്റവര്‍ക്ക് ഉടന്‍ അടിയന്തര ചികിത്സ നല്‍കി.
https://www.facebook.com/Malayalivartha


























