കുവൈറ്റിലേക്ക് പറക്കാൻ വേണം രണ്ട് ലക്ഷം; 38 മുതല്‍ 50 കെഡി വരെയായിരുന്ന ദുബായ്-കുവൈറ്റ് യാത്രാനിരക്ക് 610-750 കെഡിയായി, 14 ദിവസം ക്വാറന്‍റൈനില്‍ കഴിഞ്ഞ് ദുബായില്‍നിന്നും കുവൈറ്റിലെത്തിയാലും 14 ദിവസത്തെ ക്വാറന്‍റൈന്‍

കോവിഡ് പ്രതിസന്ധിയും യാത്രാ നിരോധനങ്ങളും തുടരുന്നതിനിടെ ഇന്ത്യയില്‍നിന്നടക്കം യുഎഇ വഴി കുവൈറ്റിലെത്താനുള്ള യാത്ര അതികഠിനമായി മാറുന്നു.സാധാരണ കാലങ്ങളില്‍ 38 മുതല്‍ 50 കെഡി വരെയായിരുന്ന ദുബായ്-കുവൈറ്റ് യാത്രാനിരക്ക് 610-750 കെഡിയായി ഉയര്‍ന്നിരിക്കുകയാണ്. അതായത് മുന്‍ കാലങ്ങളിലേതിന്‍റെ 15 ഇരട്ടിയിലധികമാണ് നിരക്ക് ഉയര്‍ന്നിരിക്കുന്നത്.
ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് കുവൈറ്റ് നേരിട്ടുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ നിലവില്‍ ദുബായിലെത്തി ഇവിടെ 14 ദിവസം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷമാണ് ദുബായില്‍നിന്നും കുവൈറ്റിലേയ്ക്ക് പറക്കുന്നത്.കുവൈറ്റിലെത്തിയാലും 14 ദിവസത്തെ ക്വാറന്‍റൈന്‍ ആവശ്യമാണ്. ചുരുക്കത്തില്‍ ഒരു മാസത്തെ 'അധ്വാനം' വേണ്ടിവരും ഇന്ത്യയില്‍ നിന്നൊരാള്‍ക്ക് കുവൈറ്റിലെത്തി മുറിയ്ക്ക് പുറത്തിറങ്ങാന്‍.
നിലവില്‍ ദുബായ്-കുവൈറ്റ് റൂട്ടില്‍ ദിവസം 1500 ടിക്കറ്റുകള്‍ മാത്രമാണുള്ളത്. 1.15 മണിക്കൂറാണ് യാത്രാസമയം. മുമ്ബ് പതിനായിരം രൂപയ്ക്ക് ടിക്കറ്റ് കിട്ടുമായിരുന്നെങ്കില്‍ കോവിഡ‍് കാലത്തെ യാത്രാവിലക്കിനുശേഷം ഇത് ഇരുപതിനായിരത്തിലെത്തി ഇപ്പോള്‍ ഒന്നരലക്ഷം വരെയായി ഉയര്‍ന്നിരിക്കുകയാണ്.
അതിനുപുറമേയാണ് 2 രാജ്യങ്ങളിലും ക്വാറന്‍റൈനില്‍ കഴിയേണ്ടിവരുന്നതിന്‍റെ ചിലവ്. വിസ കാലാവധി കഴിയുന്നവരും ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉള്ളവരുമൊക്കെയാണ് എന്ത് വിലകൊടുത്തും ത്രചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്.പക്ഷേ അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും ദുബായിലേയ്ക്കുള്ള ടിക്കറ്റുനിരക്കിന്‍റെ സ്ഥിതിയും ഇതുതന്നെയാണ്. എന്നാലും ദുബായ്-കുവൈറ്റിന്‍റെ നാലിലൊന്നാണ് ഈ നിരക്ക് ! എയര്‍ ബബിള്‍ വഴിയുള്ള വിമാനങ്ങള്‍ മാത്രമാണ് ദുബായ്-ഇന്ത്യ റൂട്ടിലുള്ളു. അതിനാല്‍ ഈ റൂട്ടിലും ടിക്കറ്റ് നിരക്ക് വളരെ ഉയര്‍ന്നതാണ്.
ചുരുക്കത്തില്‍ ഒരാള്‍ക്ക് ഇന്ത്യയില്‍നിന്നും കുവൈറ്റിലെത്തണമെങ്കില്‍ ടിക്കറ്റിനുതന്നെ 2 ലക്ഷത്തോളം വരുമെന്നതാണ് സ്ഥിതി.വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലാകുകയും കുവൈറ്റിലെ യാത്രാവിലക്കുകള്‍ പിന്‍വലിക്കുകയും ചെയിതില്ലെങ്കില്‍ പ്രവാസികളുടെ കാര്യം കഷ്ടത്തിലാകും.കുവൈറ്റ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 34 രാജ്യങ്ങളില്‍നിന്നുള്ള ആളുകള്‍ക്ക് യുഎഇ വഴി കുവൈറ്റിലേയ്ക്ക് യാത്രചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നിലവില്‍ ഇതുവരെ അങ്ങനൊരു നിയന്ത്രണം പ്രാബല്യത്തില്‍ വന്നിട്ടില്ല.
https://www.facebook.com/Malayalivartha


























