മാർച്ച് ഒന്നു മുതൽ ജുലൈ 11 വരെ വീസ കാലാവധി കഴിഞ്ഞവർ പുറത്തേക്ക്; ഇനി മുതൽ പിഴ നല്കേണ്ടിവരും, താൽക്കാലിക ഇളവുകൾ നീക്കി ദുബായ്

മാർച്ച് ഒന്നു മുതൽ ജുലൈ 11 വരെ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനും വീസ പുതുക്കാനും അനുവദിച്ചിരുന്ന സമയം അവസാനിച്ചതായി ദുബായ് അധികൃതർ വ്യക്തമാക്കി. ഇന്നു(ഞായർ) മുതൽ പിഴ ഒടുക്കിയാലേ നാട്ടിലേയ്ക്ക് തിരിച്ചുപോകാനും വീസ നിയമാനുസൃതമാക്കാനും കഴിയുകയുള്ളു. കൊറോണ വ്യാപനത്തെ തുടർന്നായിരുന്നു അധികൃതർ 3 മാസത്തെ ഇളവ് അനുവദിച്ചത്.
എന്നാൽ കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഇൗ വർഷം ഡിസംബർ വരെ ഇളവ് അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് െഎഡൻ്റിറ്റി ആന്‍ഡ് സിറ്റിസൺഷിപ്പ് അതോറിറ്റി (െഎസിഎ) ഈ തീരുമാനം മാറ്റുകയായിരുന്നു. എമിറേറ്റ്സ് ഐഡിയുടെ കാലാവധി കഴിഞ്ഞവരും ഇന്ന് മുതൽ പിഴയൊടുക്കണമെന്നും വ്യക്തമാക്കിയിരിക്കുകയുമാണ്.
അതേസമയം കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു വീസ കാലാവധി കഴിഞ്ഞവർക്ക് അധികൃതർ ഇളവ് അനുവദിച്ചിരുന്നത്. മാർച്ച് 1 മുതൽ ജൂലൈ 11 വരെയായിരുന്നു അനുവദിച്ച സമയം എന്നത്. എന്നാല്‍ ജൂലൈ 11 ന് ശേഷം വീസ കാലാവധി കഴിഞ്ഞവർക്ക് ആദ്യം അനുവദിച്ച 3 മാസത്തെ ഗ്രേസ് പിരിയഡ് ലഭ്യമല്ല. സാധാരണ നൽകാറുള്ള 30 ദിവസത്തെ ഗ്രേസ് പിരിയഡ് മാത്രമേ ഇതിലൂടെ കിട്ടുകയുള്ളൂ. അതുകൊണ്ട് ഒരു മാസത്തെ ഗ്രേസ് പിരിയഡിന് ശേഷം ആദ്യ ദിവസം മുതലുള്ള പിഴ ഒടുക്കേണ്ടിവരുന്നതാണ്. അതായത്, ജൂലൈ 12നാണ് നിങ്ങളുടെ വീസ തീർന്നതെങ്കില്‍ അന്നു മുതൽ ഒാഗസ്റ്റ് 11 വരെയുള്ള സമയം മാത്രമേ പിഴ കൂടാതെ പുതുക്കാൻ സാധിക്കുകയുള്ളു.
https://www.facebook.com/Malayalivartha


























