യുഎഇയില്‍ ഞായറാഴ്ച 1,096 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; . 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

വീണ്ടും യുഎഇയിൽ ആയിരം കടന്ന് രോഗബാധിതർ. യുഎഇയില്‍ ഞായറാഴ്ച 1,096 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിക്കുകയുണ്ടായി.
അതേസമയം രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 1,311 പേരാണ് പുതുതായി രോഗമുക്തി നേടിയത് തന്നെ. എന്നാൽ രാജ്യത്തെ ആകെ മരണസംഖ്യ 445 ആയി. 106,229 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 97,284 പേര്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 8,500 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒപ്പം 134,000 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തി.
https://www.facebook.com/Malayalivartha


























