യുഎഇയിൽ റെക്കോർഡിട്ട് ആയിരത്തിൽ കൂടുതൽ രോഗികൾ; ഒറ്റദിവസം മാത്രം ഇതാദ്യമായാണ് ഇത്രയും പോസിറ്റീവ് കേസുകൾ, ഗൾഫ് മേഖലയിലെ കണക്കുകൾ

കഴിഞ്ഞ ഒരാഴ്ചയായി ആയിരത്തിൽ കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന യു.എ.ഇ.യിൽ ചൊവ്വാഴ്ചമാത്രം സ്ഥിരീകരിച്ചത് 1315 കോവിഡ് കേസുകൾ. ഇതാദ്യമായാണ് ഇത്രയും പോസിറ്റീവ് കേസുകൾ ഒറ്റദിവസം മാത്രം റിപ്പോർട്ട് ചെയ്യുപെടുന്നതാണ്. അതേസമയം, 1452 പേർക്ക് രോഗം ഭേദമാവുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ രണ്ടുപേർകൂടി മരിക്കുകയും ചെയ്തു. ഇതോടുകൂടി പോസിറ്റീവ് സ്ഥിരീകരിച്ച 1,08,608 രോഗികളിൽ ഇതിനകം 1,00,007 പേർ രോഗമുക്തി നേടിയിരിക്കുന്നു. നിലവിൽ 8153 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 448 ആയി. പുതുതായി 97,000 പേരിൽകൂടി പരിശോധന നടത്തുകയുണ്ടായി.
അതേസമയം ഒമാനിൽ ഏഴുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് . പുതുതായി 638 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 335 പേർക്ക് രോഗമുക്തി. ആകെ 1,07,213 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത് തന്നെ. ഇവരിൽ 93,557 പേർ ഇതിനോടകം രോഗമുക്തരായി. ആകെ മരണം 1053. നിലവിൽ 545 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ഇവരിൽ 210 പേർ.
സൗദി അറേബ്യയിൽ 474 പേരിൽ രോഗവും 500 പേരിൽ രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 19 പേരാണ് മരിച്ചത്. ആകെ മരണം ഇതോടെ ഉയർന്ന് 5087 ആയിരിക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 3,40,089. ഇതിൽ 3,26,339 പേർ രോഗമുക്തരായി. നിലവിൽ 8663 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത് 839 പേർ .
എന്നാൽ ബഹ്‌റൈനിൽ 334 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനുളിൽ അഞ്ച് പേർ മരിച്ചു. 438 പേർ രോഗമുക്തി നേടി. ആകെ മരണം ഉയർന്ന് 280 ലെത്തിയിരിക്കുകയാണ്. 71,687 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവിൽ 3981 പേർ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 51 പേരുടെ നില ഗുരുതരമാണ്.
ഖത്തറിൽ പുതിയ രോഗികളുടെ എണ്ണം 214. സുഖംപ്രാപിച്ചത് 197 പേരാണ്. ഒപ്പം പുതിയ മരണങ്ങളില്ല. നിലവിൽ 2812 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 56 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതുവരെ 1,28,405 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരിൽ 1,25,373 പേർ രോഗമുക്തരായി. ആകെ മരണം 220.
https://www.facebook.com/Malayalivartha



























