യുഎഇയിൽ ഇന്നും റെക്കോർഡ് വർധന; 1,431 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, തുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

യുഎഇയില്‍ ബുധനാഴ്ച 1,431 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതൈര് റിപ്പോർട്ട്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നത്തേത് എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരണപ്പെട്ടു. 1,652 പേര്‍ രോഗമുക്തി നേടുകയുണ്ടായി.
അതേസമയം 110,039 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 101,659 പേര്‍ രോഗമുക്തി നേടിയിരുന്നു. ആകെ 450 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 7,930 പേര്‍ ചികിത്സയിൽ കഴിയുകയാണ്. 103,000 പരിശോധനകള്‍ കൂടി പുതുതായി നടത്തിയിരുന്നു. ഇതുവരെ 1.12 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കകയുണ്ടായി.
എന്നാൽ ഒക്ടോബര്‍ 13നാണ് ഇതിന് മുമ്പ് രോഗികളുടെ എണ്ണം ഏറ്റവും കൂടിയിട്ടുള്ളത്. 1315 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഒപ്പം സെപ്‍തംബര്‍ 12നാണ് രാജ്യത്തെ രോഗികളുടെ എണ്ണം ആയിരം കടന്നത് തന്നെ. അതേസമയം യുഎഇയില്‍ ചൊവ്വാഴ്ച രോഗമുക്തരായവരുടെ എണ്ണം ഒരു ലക്ഷം കടക്കുകയുണ്ടായി. 15 ശതമാനം വര്‍ധനവാണ് രോഗമുക്തി നിരക്കില്‍ ഒരാഴ്ചക്കിടെ ഉണ്ടായതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























