മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
പ്രവാസി മലയാളിയായ യുവാവിനെ മസ്കത്തില് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി സല്‍മാനെ (28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിക്കുകയും ചെയ്തിരുന്നില്ല.
ഇതേതുടര്‍ന്ന് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം അവിവാഹിതനാണ്. മാതാവ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. പിന്നാലെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. എന്നാൽ മരണകാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha