ഒമാനില്‍ 657 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിൽ 30 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനില്‍ 30 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 1657 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കൂടി കണക്കുകള്‍ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.
അതോടൊപ്പം തന്നെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,09,953 ആയി. ആകെ 1,101 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. 95,624 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 86.9 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് തന്നെ. ഇപ്പോള്‍ 518 പേര്‍ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുകയാണ്. ഒപ്പം ഇവരില്‍ 203 പേര്‍ ഗുരുതരാവസ്ഥയിലാണ്.
https://www.facebook.com/Malayalivartha


























