ഖത്തറിൽ വിദേശത്ത് നിന്നെത്തിയ 23 പേര്‍ ഉള്‍പ്പെടെ 204 പേര്‍ക്ക് കൂടി കോവിഡ്; കഴിഞ്ഞ മണിക്കൂറുകളില്‍ 7,485 പേരെ പരിശോധനക്ക് വിധേയമാക്കി, ഒരാൾ മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ വീണ്ടും ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വിദേശത്ത് നിന്നെത്തിയ 23 പേര്‍ ഉള്‍പ്പെടെ 204 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 51 വയസുള്ള ആളാണ് കോവിഡ് ബാധിച്ച് മരിച്ചത് എന്നാണ് റിപ്പോർട്ട്. ഇതോടെ മരണസംഖ്യ 224 ആയി. കഴിഞ്ഞ മണിക്കൂറുകളില്‍ 7,485 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.
അതേസമയം നിലവില്‍ 2,801 പേരാണ് കോവിഡ് പോസിറ്റീവുകാര്‍. 51 പേര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. 188 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ പട്ടിക 1,26,406 ആയി ഉയര്‍ന്നു. 8,77,342 പേരെയാണ് ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിരുന്നത്. ഇവരില്‍ 1,29,431 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























