ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ഡിസംബർ വരെ ടിക്കറ്റ് ബുക്ക് ചെയ്യാം; എയർ ഇന്ത്യാ എക്സ്പ്രസ്, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എയർലൈനുകളാണ് നിലവിൽ ബുക്കിങ് ആരംഭിച്ചു
പ്രവാസികൾക്ക് യുഎഇയിൽനിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ഡിസംബർ വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയർ ഇന്ത്യാ എക്സ്പ്രസ്, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എയർലൈനുകളാണ് നിലവിൽ ബുക്കിങ് ആരംഭിച്ചത്. എന്നാൽ ഇൻഡിഗോ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ആയതിനാൽ തന്നെ അതത് എയർലൈൻ ഓഫിസിൽ നേരിട്ടോ വെബ്സൈറ്റിലൂടെയോ ട്രാവൽ ഏജൻസികളിൽനിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
അതേസമയം കോവിഡ് പകർച്ച തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര വിമാന സർവീസ് നിർത്തിയതോടെ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ വന്ദേഭാരത് മിഷൻ സർവീസിലൂടെയാണ് നാട്ടിലെത്തിച്ചുവരുകയാണ്. പിന്നീട് ഇന്ത്യയിലുള്ള യുഎഇ വീസക്കാരെ തിരിച്ചെത്തിക്കാനും ഈ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ഇതിലൂടെ ഇതുവരെ 4.5 ലക്ഷം പേരെ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha