റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഒമാനിൽ കോട്ടയം സ്വദേശി മരിച്ചു
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കോട്ടയം സ്വദേശി ഒമാനിൽ മരിച്ചു. വെള്ളാവൂർ മണിമല കരിമ്പൻമാക്കൽ ബിജോ ജോസഫ് (46) ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ 14നാണ് അപകടം റിപ്പോർട്ട് ചെയ്തത്. എന്നാൽ സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചതായാണ് അറിയുന്നത്.
അതേസമയം ബിജോയെ കാൺമാനില്ലാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഖൗല ആശുപത്രി മോർച്ചറിയിൽ മൃതദേഹം കണ്ടെത്തിയത്. ഗാലയിലെ ഹോട്ടലിൽ മാനേജർ വിസയിൽ ഇൗ വർഷം ആദ്യത്തിലാണ് ബിജോ ഒമാനിലെത്തിയത് തന്നെ. മാർച്ച് 13നാണ് വിസ അടിച്ചത്.
വിനീതയാണ് ഭാര്യ. മൂന്ന് പെൺമക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടക്കുന്നു.
https://www.facebook.com/Malayalivartha