Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പ്രവാസികൾക്ക് സ്വന്തായി ഒരിടം; പ്രവാസികൾക്ക് ഫ്ലാറ്റുകളും ഓഫീസ് കെട്ടിടങ്ങളും വാങ്ങാന്‍ അനുമതി നൽകി ഒമാൻ, അപേക്ഷകര്‍ക്ക് 23 വയസിന് മുകളില്‍ പ്രായമുണ്ടായിരിക്കണം

19 OCTOBER 2020 05:25 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് സ്വന്തമായി ഇടം നല്കാൻ ഒരുങ്ങി ഒമാൻ. മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൗഷർ, അൽ സീബ്, അൽ അമിറാത്ത് വിലായത്തുകളിൽ വിദേശികൾക്ക് ഫ്ലാറ്റുകളും ഓഫീസ് കെട്ടിടങ്ങളും വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഭവന-അർബൻ പ്ലാനിങ്ങ് മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. മൂന്നു വിലായത്തുകളിലെ നിശ്ചിത മേഖലകളിലുള്ള താമസ ആവശ്യത്തിനും, താമസ-വാണിജ്യ ആവശ്യത്തിനുമുള്ള ബഹുനില കെട്ടിടങ്ങളിലെ ഫ്ലാറ്റുകളാണ് പാട്ടവ്യവസ്ഥയിൽ വിദേശികൾക്ക് വാങ്ങുവാൻ മന്ത്രാലയം നിലവിൽ അനുവദിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ 50 വര്‍ഷത്തെ കാലാവധിയിലേക്കായിരിക്കും കൈവശ കരാര്‍ ലഭിക്കുക. പിന്നീട് ഇത് 49 വര്‍ഷത്തേക്ക് കൂടി പുതുക്കി ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഒമാനിൽ രണ്ടു വർഷത്തിനുമുകളിൽ താമസിച്ച വിദേശികൾക്ക് മാത്രമായിരിക്കും ഈ പാട്ടവ്യവസ്ഥയിൽ മസ്‍കത്തിൽ കെട്ടിടം സ്വന്തമാക്കുവാൻ സാധിക്കുകയുള്ളു. അപേക്ഷകര്‍ക്ക് 23 വയസിന് മുകളില്‍ പ്രായമുണ്ടായിരിക്കണമെന്ന നിബന്ധന ഉണ്ട്.

എന്നാൽ കെട്ടിടം വാങ്ങി നാലു വർഷത്തിന് ശേഷം മാത്രമാണ് വിൽപന നടത്താൻ അനുമതി. ഉടമയുടെ കാലശേഷം പിന്തുടർച്ചാവകാശിക്ക് കെട്ടിടം കൈമാറാൻ സാധിക്കും. നാലു നിലയും അതിൽ കൂടുതലുമുള്ള കെട്ടിടങ്ങളിൽ കുറഞ്ഞത് രണ്ടു മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള ഫ്ലാറ്റുകൾ മാത്രമേ വിൽക്കുവാൻ സാധിക്കുകയുള്ളു. വിൽപ്പനക്കാരനും വാങ്ങുന്നയാളും യൂണിറ്റിന്റെ രജിസ്ട്രേഷനായി വിലയുടെ മൂന്ന് ശതമാനം രജിസ്‍ട്രേഷൻ ഫീസ് അടക്കണം. കെട്ടിടം വാങ്ങുന്ന വിദേശിക്ക് ഒമാനിലെ ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്‍പ എടുക്കുന്നതിനും മന്ത്രാലയം അനുമതി നൽകിയതായി അറിയിപ്പിൽ വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends