മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്നത രഹസ്യമായി പകര്‍ത്തി; കുളികഴിഞ്ഞ് യൂണിഫോം ധരിക്കുന്നതിനായി മുറിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ തറയില്‍, ഞെട്ടിത്തരിച്ച് യുവതി, പ്രവാസിയെ കയ്യോടെ പൊക്കി
കഴിഞ്ഞ മാസം കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ വെച്ച് യുവതി കുളിക്കുന്നത് രഹസ്യമായി പകര്‍ത്തിയ വെയിറ്റര്‍ക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ച് കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാലുടന്‍ ഫിലിപ്പിനോ യുവാവിനെ നാടുകടത്തുമെന്നും കോടതി വ്യക്തമാക്കി. അല്‍ മുറാഖാബാദിലെ അപ്പാര്‍ട്ട്മെന്റിലെ വിവിധ ഇടങ്ങളിലായി പ്രതിയായ 27 കാരന് ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്നത രഹസ്യമായി പകര്‍ത്തിയതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഉത്തരവിട്ടത്. പരാതിക്കാരി മൂന്നു വര്‍ഷമായി ഇതേ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയാണ്. എന്നാൽ അപ്പാര്‍ട്ട്മെന്റില്‍ ഏഴുമുറികളാണുള്ളത്.
ഇതേ ആപർട്ട്മെന്റിൽ അഞ്ച് പൊതു ടോയിലറ്റുകളും ഒരു അടുക്കളയുമാണ് ഉള്ളത്. ഇതേതുടർന്ന് രാവിലെ അഞ്ചിന് കുളികഴിഞ്ഞ് യൂണിഫോം ധരിക്കുന്നതിനായി മുറിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ തറയില്‍ ഇരിക്കുന്നത് കണ്ടുവെന്ന് പരാതിക്കാരി വ്യക്തമാക്കുകയുണ്ടായി. ഫോണ്‍ വീഡിയോ റെക്കോര്‍ഡിംഗ് ഓണ്‍ ചെയ്ത നിലയിലാണ് കണ്ടത്. ഇത് ശ്രദ്ധയിൽപെട്ട യുവാവ് എത്തി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ ഫോണ്‍ പരിശോധിച്ച പെണ്‍കുട്ടി ഞെട്ടിയിരുന്നു. തന്റെ റൂമിലുള്ള പെണ്‍കുട്ടികള്‍ കുളിക്കുന്ന വീഡിയോയാണ് യുവതി ഫോണില്‍ കണ്ടത്. ഷവറില്‍ നിന്ന് പുറത്തിറങ്ങി വസ്ത്രം മാറുന്ന തന്റെ ദൃശ്യങ്ങളും ഫോണില്‍ കണ്ടതായി യുവതി കോടതിയില്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha