സുതാര്യമായ വിസ സേവനങ്ങൾക്ക് ദുബൈയിൽ 60 ആമർ കേന്ദ്രങ്ങൾ ആരംഭിച്ചു; വിസ സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും എല്ലാ സേവനങ്ങളും ലഭിക്കാനും ഈ സെന്ററുകൾ സഹായമാകും

പ്രവാസികൾക്കായി സുതാര്യമായ വിസ സേവനങ്ങൾക്ക് ദുബൈയിൽ 60 ആമർ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് വിസ സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും എല്ലാ സേവനങ്ങളും ലഭിക്കാനും ഈ സെന്ററുകൾ സഹായമാകുമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിവ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ എൻട്രി പെർമിറ്റ്, വിസിറ്റ് വിസ, താമസവിസ, വിസ റദ്ദാക്കൽ തുടങ്ങിയവയാണ് പ്രധാന സേവനങ്ങളായുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 8005111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇതുകൂടാതെ തന്നെ , വിസ നടപടികൾക്കുള്ള ആമർ കേന്ദ്രങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാക്കിയിട്ടുണ്ട്. ഒപ്പം ആവശ്യമായ സേവനങ്ങൾ തെരഞ്ഞെടുക്കാനും രേഖകൾ ഡൗൺലോഡ് ചെയ്യാനും ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാനും അടുത്തുള്ള ആമർ കേന്ദ്രത്തിലെ ടോക്കൺ നേടാനും ഈ ആപ്ലിക്കേഷനിലൂടെ കഴിയുന്നതായിരിക്കും.
"amer app"എന്ന് ടൈപ്പ് ചെയ്താൽ പ്ലേ സ്റ്റോറിൽ നിന്ന് ലഭിക്കുന്നതാണ്. രേഖകൾ ആപ്പിലൂടെ മുൻകൂട്ടി അയച്ചുകൊടുത്താൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടി അവസാനിപ്പിക്കുകയും ചെയ്യുന്നതായിരിക്കും.
https://www.facebook.com/Malayalivartha



























