കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

യുഎഇ പതാക ദിനത്തില്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചു. എല്ലാവര്‍ക്കും സുരക്ഷയും മികച്ച ആരോഗ്യവും നേരുന്നുവെന്ന് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് അദ്ദേഹം കുറിച്ചു. 'ഇന്ന് കോവിഡ്19 വാക്‌സിന്‍ സ്വീകരിക്കുമ്‌ബോള്‍. എല്ലാവര്‍ക്കും സുരക്ഷയും മികച്ച ആരോഗ്യവും ഞങ്ങള്‍ നേരുന്നു. കൂടാതെ യുഎഇയില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് അശ്രാന്തമായി പരിശ്രമിച്ച ഞങ്ങളുടെ ടീമുകളെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു. യുഎഇയില്‍ എല്ലായ്‌പ്പോഴും ഭാവി മികച്ചതായിരിക്കും,' അദ്ദേഹം ട്വീറ്റ് ചെയ്തു. ചൈനീസ് കമ്ബനിയായ സിനോഫാം വികസിപ്പിക്കുന്ന വാക്‌സിനാണ് യുഎഇയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടങ്ങളിലുള്ളത്. മലയാളികളടക്കം നിരവധിപേര്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചിരുന്നു. യുഎഇ പതാകദിനം രാജ്യത്തെ കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്ക് സമര്‍പിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. 'മഹാമാരിയുടെ ആഘാതം ലഘൂകരിക്കാന്‍ രാജ്യത്തെ സഹായിച്ച ദാനത്തിന്റെയും സഹകരണത്തിന്റെയും മനോഭാവവും സമൂഹം പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യവും ആഘോഷിക്കാനുള്ള അവസരമാണ് ഈ വര്‍ഷത്തെ പതാക ദിനം. കോവിഡ് 19 നെതിരായ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളവര്‍ക്ക് ഞങ്ങള്‍ നന്ദിയര്‍പ്പിക്കുന്നു,' ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
https://www.facebook.com/Malayalivartha



























