ഖത്തറിൽ 24 മണിക്കൂറിനിടെ 226 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 53 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ, 9580 പേർക്ക് പരിശോധന നടത്തി

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 226 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ 53 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ് എന്നാണ് കണക്കുകൾ. അതോടൊപ്പം തന്നെ 206 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ 9580 പേർക്ക് പരിശോധന നടത്തുകയുണ്ടായി.
അതേസമയം ആകെ 989992 പേരെ പരിശോധിച്ചപ്പോൾ 133143 പേർക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത് തന്നെ. ഒപ്പം ഇന്നലെ ആരും മരിച്ചിട്ടില്ല. 232 പേരാണ് ഖത്തറിൽ ആകെ മരിച്ചത്. ആകെ 130202 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിൽ 334പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 38 പേർ തീവ്രപരിചരണവിഭാഗത്തിലുമാണ്.
https://www.facebook.com/Malayalivartha



























