യുഎഇയില്‍ 24 മണിക്കൂറിനിടെ 1,161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുണ്ടായിരുന്ന 1,493 പേര്‍ രോഗമുക്തി നേടി

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 1,493 പേര്‍ രോഗമുക്തി നേടിയതായിആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് രണ്ട് കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.
അതോടൊപ്പം തന്നെ 116,083 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 137,310 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് തന്നെ. ഇവരില്‍ 134,983 പേരും ഇതിനോടകം രോഗമുക്തി നേടുകയുണ്ടായി. 505 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ 1,822 കോവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിൽ കഴിയുന്നത്.
https://www.facebook.com/Malayalivartha



























