സമൂഹത്തിലെ ഒരു വിഭാഗം മാത്രം മാസ്‌ക് ധരിച്ചത് കൊണ്ട് മാത്രം കോവിഡ് വ്യാപനം കുറയില്ല;വാഹനത്തില്‍ കുടുംബ സമേതം സഞ്ചരിക്കുമ്‌ബൊള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് സൗദി മന്ത്രാലയം

സമൂഹത്തിലെ ഒരു വിഭാഗം മാത്രം മാസ്‌ക് ധരിച്ചത് കൊണ്ട് മാത്രം കോവിഡ് വ്യാപനം കുറയില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഒരു വിഭാഗം മാത്രം മാസ്‌ക് ധരിക്കുകയും മറ്റ് ചിലര്‍ മാസ്‌ക് ധരിക്കാതിരിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കും. എല്ലാവരും മാസ്‌ക് ധരിച്ചത് കൊണ്ടും കാര്യമില്ല, ഒരു സ്ഥലത്ത് ജനങ്ങള്‍ എല്ലാവരും മാസ്‌ക് ധരിച്ചു, പക്ഷെ തമ്മില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കിലും കോവിഡ് പകരും. ഇനി ഒരു സ്ഥലത്ത് എല്ലാവരും മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്തു, പക്ഷെ അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ അവിടെ ഉണ്ടെങ്കില്‍ അതും കോവിഡ് പകരുന്നതിന് കാരണമായേക്കാം.
അതേസമയം വാഹനത്തില്‍ കുടുംബ സമേതം സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. എന്നാല്‍ റോഡ് പരിശോധനയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമ്‌ബോഴും വാഹനത്തില്‍ നിന്നിറങ്ങുമ്‌ബോഴും മറ്റുമായി ആളുകളുമായി ഇടപഴകേണ്ട സന്ദര്‍ഭങ്ങള്‍ വരുമ്‌ബോള്‍ പൊതുസുരക്ഷക്ക് വേണ്ടി മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
https://www.facebook.com/Malayalivartha



























