കൊറോണ വൈറസ്; കുവൈത്തില്‍ ഒരു മലയാളിയുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു, കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 7,403 സാന്പിളുകള്‍ പരിശോധന നടത്തിയതില്‍ 795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് മൂലം ഒരു മലയാളിയുള്‍പ്പെടെ അഞ്ച് പേര്‍ മരണമടഞ്ഞു. അല്‍ റാസി ആശുപത്രിയില്‍ കൊറോണ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട മാരാമണ്‍ സ്വദേശിയുള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. പുലിയേലില്‍ കല്ലുവെട്ടാം കുളത്തില്‍ ജോര്‍ജ്ജ് തോമസ് ആണ് മരിച്ച പ്രവാസി മലയാളി. ഇദ്ദേഹത്തിന് 61 വയസ്സായിരുന്നു. അല്‍ കസ്ന കമ്ബനിയിൽ വര്ഷങ്ങളോളം ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം കൊറേണ മാനദണ്ഠങ്ങള്‍ പ്രകാരം കുവൈറ്റില്‍ സംസ്കരിക്കുന്നതായിരിക്കും. രാജ്യത്താകെ കൊറോണ മരണസംഖ്യ 799 ആയിഉയർന്നു. ഇതില്‍ 66 പേര്‍ മലയാളികളാണ് എന്നാണ് ലഭ്യമാകുണ്ണ വിവരം.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 7,403 സാന്പിളുകള്‍ പരിശോധന നടത്തിയതില്‍ 795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 822 പേര്‍കൂടി രോഗംഭേദമായി ആശുപത്രിവിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,20,564 പേരായി ഉയരുകയുണ്ടായി. ചികിത്സയില്‍ തുടരുന്ന 8,275 പേരില്‍ 115 പേരുടെ നില ഗുരതരമായി തന്നെ തുടരുന്നതായാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യത്തിതുവരെ 9,47,921 പേരെ വൈറസ് പരിശോധനക്ക് വിധേയരാക്കിയതില്‍ 1,29,638 പേരില്‍ കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























