പ്രവാസികൾക്ക് ജോലി നല്കാൻ തയ്യാറായി ഗൾഫ് മേഖല; പുതുതായി വികസിപ്പിച്ച ലേബർ റീ എംപ്ലോയ്മെൻറ് സംവിധാനം ഉപയോഗിക്കുന്നതിന്‍റെ മാർഗനിർദേശങ്ങൾ പുറത്ത്, വശ്യമായ മാർഗനിർദേശങ്ങൾ ആണ് കമ്പനി പുറത്തിറക്കി

കൊറോണ വ്യാപനത്തിനു പിന്നാലെ ഏറെ ദുരിതങ്ങൾ അനുഭവിച്ചത് പ്രവാസികൾ തന്നെയായിരുന്നു. ജോലി നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പലരുടെയും സഹായത്താൽ നാട്ടിൽ എത്തിച്ചേർന്നവർ അനവധിയാണ്. തിരികെ പ്രവാസലോകത്തേക്ക് കടക്കാൻ പ്രവാസികൾ അത്യന്തം കഷ്ടപ്പെടുകയാണ്. അവർക്കായി ഒരു സന്തോഷ വാർത്തയാണ് പുറത്തേക്ക് വരുന്നത്. പുതുതായി വികസിപ്പിച്ച ലേബർ റീ എംപ്ലോയ്മെൻറ് സംവിധാനം ഉപയോഗിക്കുന്നതിന്‍റെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ഖത്തര്‍. അറബിയിലും ഇംഗ്ലീഷിലും ആയാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എത്തിയിരിക്കുന്നത് തന്നെ. ലേബർ റീ-എംപ്ലോയ്‌മെന്റ് പ്ലാറ്റ്ഫോം എങ്ങനെ ഉപയോഗിക്കാമെന്ന് കൃത്യമായി കമ്പനികൾക്ക് നിർദ്ദേശങ്ങൾ ലഭ്യമാക്കുകയാണ്.
അതേസമയം ഖത്തർ ചേംബറും ഭരണ നിർവഹണ സമിതിയും, തൊഴിൽ സാമൂഹിക മന്ത്രാലയവും ചേര്‍ന്നാണ് പ്രത്യേക ഉപയോക്തൃ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. തൊഴിലിനായി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ അതിന്‍റെ അവസാന ഘട്ടം എത്തുന്നത് വരെ എന്ത് ചെയ്യണം എന്ന് കൃത്യമായി മാർഗനിർദേശങ്ങളില്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഓരോ കമ്പനിക്ക് ആവശ്യമായ തൊഴിലാളികളെ കണ്ടെത്തുന്നതിന് കമ്പനികളെ സഹായിക്കുകയെന്നതാണ് മുഖ്യമായ ലക്ഷ്യം.
ഖത്തർ ചേംബറിൻറ വെബ്സൈറ്റില്‍ മാർഗനിർദേശങ്ങളുടെ വ്യക്തമായ വിവരണം നല്‍കിയിട്ടുള്ളതായുള്ള വാർത്തകളും പുറത്തേക്ക് വരികയുണ്ടായി. ഇതിലൂടെ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് ഇത് വഴിയാകും. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികൾ മുന്നോട്ട് വരണമെന്ന് ഖത്തർ ചേംബർ ആവശ്യപ്പെടുകയുണ്ടായി. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ സംവിധാനത്തിലൂടെ വീണ്ടും ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും. പ്രാദേശിക വിപണിയിൽ ജോലി നഷ്ടമായവർക്ക് പുതിയ സംവിധാനം ഗുണം ചെയ്യുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























