Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു; ഇന്ത്യക്ക് പുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ഖത്തര്‍, ഡിസംബര്‍ 3ന് ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്‍ററും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു

10 DECEMBER 2020 03:06 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് നിന്നും പ്രതീക്ഷയുടെ വാർത്തകളാണ് വരുന്നത്. കൊറോണ വ്യാപനത്തിന് പിന്നാലെ ലോകം മുഴുവൻ സ്തംഭിച്ചപ്പോൾ ഏറെ പ്രയാസം നേരിടേണ്ടി വന്നത് പ്രവാസികൾക്ക് തന്നെയാണ്. പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളിലെ പ്രവാസികൾക്ക്. ഇപ്പോഴിതാ ഗൾഫ് മേഖല കൂടുതൽ സജീവമാകുകയാണ്. നിർത്തിവച്ച പുതിയ തൊഴിൽ- സഞ്ചാര വിസകൾ അനുവദിച്ചു തുടങ്ങി. ഇന്ത്യക്ക് പുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ഖത്തര്‍ തീരുമാനിക്കുകയുണ്ടായി. ഇതിന്‍റെ ഭാഗമായി പാകിസ്താന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ ഖത്തര്‍ വിസാ സെന്‍ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനരാരംഭിക്കുന്നതാണ്.

കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച തൊഴില്‍ വിസാ നടപടികളാണ് ഖത്തര്‍ പുനരാരംഭിക്കുന്നത്. തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ ഖത്തര്‍ സജ്ജീകരിച്ച വിസാ സെന്‍ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനാരംഭിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിക്കുകയുണ്ടായി. നേപ്പാളിലെ കാഠ്മണ്ഡു വിസാ സെന്‍റര്‍ ഡിസംബര്‍ 10 നും പാകിസ്താനിലെ ഇസ്ലാമാബാദ് വിസാ സെന്‍റര്‍ ഡിസംബര്‍ 14 നും ഫിലിപ്പൈന്‍സിലെ മനില വിസാ സെന്‍റര്‍ ഡിസംബര്‍ 15 നും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതാണ്.

അതോടൊപ്പം തന്നെ ഇക്കഴിഞ്ഞ ഡിസംബര്‍ 3ന് ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്‍ററും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. പുതിയ തൊഴില്‍ വിസയുടെ ഭാഗമായി തൊഴിലാളി പൂര്‍ത്തീകരിക്കേണ്ട മെഡിക്കല്‍, ഫിംഗര്‍ പ്രിന്‍റ്, തൊഴില്‍ കരാറില്‍ ഒപ്പുവയ്ക്കല്‍ തുടങ്ങിയ നടപടികളെല്ലാം ഇത്തരം സെന്‍ററുകള്‍ വഴിയാണ് പൂര്‍ത്തീകരിക്കേണ്ടത്. മാത്രമല്ല, ഖത്തര്‍ വിസ സെന്‍ററുകളുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് ഇതിനായി അപ്പോയിന്‍മെന്‍റ് എടുക്കേണ്ടത്. എന്നാൽ വിസ ലഭിച്ചാലും ഇപ്പോഴത്തെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ ഖത്തറിലേക്ക് യാത്ര സാധ്യമാകൂ. സാധരണയായുള്ള സർവീസുകൾ പുനരാരംഭിക്കുന്നതുവരെ ഖത്തറും ഇന്ത്യയും തമ്മിലുള്ള എയർബബ്ൾ ധാരണപ്രകാരമുള്ള വിമാന സർവീസുകളാണ് നിലവിലുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (19 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (47 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (56 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (1 hour ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends