Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ പോലീസുകാരന്റെ ഭാര്യയുടെ തൂങ്ങി മരണം,ഞെട്ടലിൽ

25 MAY 2026 07:22 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


ബംഗളുരുവില്‍ പോലീസുകാരന്റെ ഭാര്യയെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. ബെംഗളൂരു എച്ച്.എ.എല്‍. പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ രാജേഷ് ആരാധ്യയുടെ ഭാര്യ ലക്ഷ്മിപ്രിയ(26)യെയാണ് കെ.ആര്‍. പുരയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് തന്റെ മൊബൈല്‍ ഫോണിന്റെ പാസ്വേഡ് ലക്ഷ്മിപ്രിയ സ്വന്തം സഹോദരിക്ക് വാട്‌സാപ്പില്‍ അയച്ചുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ക്രൂരമായ ഗാര്‍ഹിക-സ്ത്രീധന പീഡനമാണ് ലക്ഷ്മിപ്രിയയുടെ മരണത്തിന് കാരണമായി കുടുംബം ആരോപിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലക്ഷ്മിപ്രിയ തന്റെ ഇളയ സഹോദരിയുമായി വാട്‌സാപ്പില്‍ അവസാനമായി സംസാരിച്ചത്. സംഭാഷണത്തിനിടെ തന്റെ മൊബൈല്‍ ഫോണിന്റെ പാസ്വേഡ് ലക്ഷ്മിപ്രിയ സഹോദരിക്ക് അയച്ചുനല്‍കുകയായിരുന്നു. ഫോണ്‍ ലോക്ക് തുറക്കാനുള്ള രഹസ്യ നമ്പര്‍ പെട്ടെന്ന് അയച്ചുനല്‍കിയതോടെ സഹോദരിക്കും കുടുംബത്തിനും കടുത്ത സംശയമായി. ലക്ഷ്മിപ്രിയയെ ഫോണില്‍ തിരികെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.

 

 

തുടര്‍ന്ന് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഭര്‍ത്താവായ രാജേഷിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വൈകിട്ടോടെ ക്വാര്‍ട്ടേഴ്‌സിലെത്തിയ രാജേഷാണ് ലക്ഷ്മിപ്രിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതായി വീട്ടുകാരെ അറിയിച്ചത്. താന്‍ എത്തിയപ്പോഴേക്കും ഭാര്യ മരണപ്പെട്ടിരുന്നുവെന്നും ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു എന്നുമാണ് രാജേഷിന്റെ മൊഴി.

 

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ക്രൂരമായ പീഡനമാണ് മരണത്തിന് കാരണവുമെന്നാണ് ലക്ഷ്മിപ്രിയയുടെ കുടുംബം ആരോപിക്കുന്നത്. 2023 മേയ് 11-നായിരുന്നു മൈസൂരു സ്വദേശിയായ ലക്ഷ്മിപ്രിയയും കോണ്‍സ്റ്റബിള്‍ രാജേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ലക്ഷ്മിപ്രിയയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

എട്ടുമാസം മുന്‍പാണ് ലക്ഷ്മിപ്രിയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം ആറുമാസത്തോളം സ്വന്തം വീട്ടിലായിരുന്ന ലക്ഷ്മിപ്രിയ രണ്ട് മാസം മുന്‍പാണ് രാജേഷിനൊപ്പം ബെംഗളൂരുവിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. എന്നാല്‍ ഇവിടെയെത്തിയിട്ടും പീഡനങ്ങള്‍ക്ക് കുറവുണ്ടായില്ലെന്നാണ് സൂചന.

 

 

മരണത്തിന് തൊട്ടുമുമ്പ് ഫോണ്‍ പാസ്വേഡ് അയച്ചുനല്‍കിയതില്‍ ഫോണിനുള്ളില്‍ പീഡനവിവരങ്ങള്‍ അടങ്ങിയ എന്തെങ്കിലും തെളിവുകള്‍ ഉണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസുകാരനായ ഭര്‍ത്താവ് രാജേഷിനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് സ്ത്രീധന പീഡനത്തിന് കേസെടുത്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ വഴക്ക്; ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭർത്താവ്; ശേഷം വിദേശത്തുള്ള മക്കളെ വിളിച്ച് പറഞ്ഞത്; നടുക്കുന്ന സംഭവം  (11 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (54 minutes ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (1 hour ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (1 hour ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (2 hours ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (2 hours ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (2 hours ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (2 hours ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (2 hours ago)

നാളെ മുതൽ മഴ ശക്തമാകും,  (2 hours ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (3 hours ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (4 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (4 hours ago)

Malayali Vartha Recommends