Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ഗാർഹിക തൊഴിലാളി ക്ഷാമത്തിന് പിന്നാലെ മറ്റൊന്ന്; കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020ല്‍ കുവൈറ്റിൽ സംഭവിക്കുന്നത്, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ 447,000 പ്രവാസികള്‍ക്ക് ജോലി നഷ്ടമായതായി അധികൃതർ, വീണ്ടും ഇത് തുടർന്നാൽ സംഭവിക്കുക മറ്റൊന്ന്

14 MAY 2021 02:14 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് പിന്നാലെ അടഞ്ഞ വാതിലുകൾ തുറക്കാൻ അധികൃതർ ഇതുവരെ തയ്യാറായില്ല. അത് എത്രത്തോളം പ്രതിസന്ധികളെ രൂക്ഷമാക്കി എന്നതാണ് ഇവിടെ കാണാൻ പോകുന്നത്. അതായത് നാട്ടിൽ നിന്നും കുവൈറ്റ് ഉൾപ്പടെയുള്ള രാഷ്ട്രങ്ങളിലേക്ക് വരാൻ നിരവധി പ്രവാസികൾ തയ്യാറായി നിൽക്കുമ്പോഴാണ് കുവൈറ്റിൽ സ്ഥിതി മോശമാണ് എന്ന തരത്തിൽ വർദ്ധക വരുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് ഗാർഹിക തൊഴിലാളി ക്ഷാമം ആണെങ്കിൽ ഇത് മറ്റൊന്നാണ്.

കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020ല്‍ കുവൈറ്റിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ 447,000 പ്രവാസികള്‍ക്ക് ജോലി നഷ്ടമായതായി കണക്കുകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. സ്വകാര്യ മേഖലയില്‍ 276,000 പേരുടെയും സര്‍ക്കാര്‍ മേഖലയില്‍ 14,000 പേര്‍ക്കുമാണ് ജോലി നഷ്ടമായത്. ഇതിനു പുറമെ, വീട്ടുജോലിക്കാരായ 94,000 പേര്‍ക്കും ഫാമിലി വിസയിലുള്ള 63,000 പേര്‍ക്കും വിസ നഷ്ടമായതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2020ലെ കണക്കുകള്‍ പ്രകാരമാണിത് പുറത്ത് വിട്ടിരിക്കുന്നത്. അതിനിടെ, 42,234 പ്രവാസികള്‍ വിസ നിയമങ്ങള്‍ ലംഘിച്ചതായും റിപ്പോര്‍ട്ടില്‍ പറയുകയാണ്. ഇവരില്‍ കൂടുതല്‍ താല്‍ക്കാലിക വിസകളില്‍ ജോലി ചെയ്തുവരുന്നവരാണ്. 12,000ത്തോളം ഗാര്‍ഹികത്തൊഴിലാളികളും വിസ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 30,588 പ്രവാസികള്‍ക്ക് മാത്രമാണ് കുവൈറ്റ് പുതുതായി വിസ അനുവദിച്ചത്. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കിയ നടപടിയും പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.

അതേസമയം കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായത്. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നഷ്ടത്തിലായ പല കമ്പനികളും ജീവനക്കാരെ മുഴുവനായും പിരിച്ചുവിടുകയോ അവരുടെ എണ്ണം കുറയ്ക്കുകയോ ചെയ്യുകയുണ്ടായി. പല സ്ഥാപനങ്ങളും അടച്ചുപൂട്ടി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം കാരണം കൃത്യസമയത്ത് ജോലിക്ക് തിരികെയെത്താന്‍ കഴിയാത്തതും മൂലവും നിരവധി പേര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു. ആറു മാസത്തില്‍ കൂടുതല്‍ കുവൈറ്റിന് പുറത്തു കഴിയേണ്ടിവന്നതിനാല്‍ വിസ കാന്‍സലായവരും നിരവധിയാണ്.

ഇതുകൂടാതെ യാത്രാവിലക്ക് കാരണം അധ്യാപകര്‍ക്ക് കുവൈറ്റില്‍ തിരികെയെത്താന്‍ കഴിയാതിരുന്നതു കാരണം അധ്യാപകക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിലവില്‍ കുവൈറ്റിലുള്ളവരില്‍ നിന്ന് ലഭ്യമായവരെയെല്ലാം കഴിഞ്ഞ മാസം റിക്രൂട്ട് ചെയ്തിരുന്നു. എന്നാല്‍ ചില പ്രത്യേക വിഷയങ്ങളില്‍ യോഗ്യരായ അധ്യാപകരെ ലഭിക്കാത്തതിനാല്‍ അവര്‍ക്ക് മാത്രം വിസ പുതുക്കി നല്‍കി തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (10 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (59 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (4 hours ago)

Malayali Vartha Recommends