Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

യുഎഇയിൽ നിന്ന് ആശ്വാസ വാർത്ത; ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ രണ്ടായിരത്തോളം തടവുകാര്‍ക്ക് ജയില്‍ മോചനം

15 JULY 2021 03:39 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് കാരുണ്യഹസ്തം നൽകി യുഎഇ. ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ 2000 പേര് പുതുജീവിതത്തിലേക്ക്. കരുണ്യത്തിന്റെയും കരുതലിന്റെയും നാടായ യുഎഇയും ഇവിടുത്തെ ഭരണാധികാരികളും ഒരുമിച്ചപ്പോൾ പുതുവെളിച്ചം ലഭിച്ചത് 2000 പേർക്കാണ്....

ഈദുല്‍ അദ്ഹ അഥവാ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ രണ്ടായിരത്തോളം തടവുകാര്‍ക്ക് ജയില്‍ മോചനം ലഭിക്കുന്നതാണ്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ പ്രവാസികള്‍ക്കാണ് ജയില്‍മോചനം ലഭിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പോലുള്ള ഗൗരവതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ജയിലിലായവരെ അവരുടെ ജയില്‍ ജീവിത കാലത്തെ മികച്ച സ്വഭാവത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ വിട്ടയക്കുന്നത്.

ബലി പെരുന്നാളിനു മുന്നോടിയായി 855 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിടുകയുണ്ടായി. മോചിതരാവുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. തടവുകാര്‍ക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും സമൂഹത്തിന് നല്ല സംഭാവന നല്‍കാനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ക്ക് ജയില്‍ മോചനം നല്‍കുന്നതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അതോടൊപ്പം തന്നെ ബലി പെരുന്നാള്‍ പ്രമാണിച്ച് ദുബായ് ജയിലില്‍ കഴിയുന്ന 520 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും യുഎഇ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് തീരുമാനിച്ചു. ജീവിതത്തില്‍ സംഭവിച്ചു പോയ തെറ്റുകള്‍ തിരുത്തി പുതു ജീവിതം നയിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. റാസല്‍ ഖൈമ ഭരണാധികാരി ശെയഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമിയും തടവുകാര്‍ക്ക് മോചന വാഗ്ദാനവുമായി രംഗത്തെത്തി. 174 പേര്‍ക്കാണ് ഇവിടെ മോചനം ലഭിക്കുക.

കൂടാതെ ഷാര്‍ജ ഭരണാധികാരിയായ ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 225 തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിടുകയുണ്ടായോ. ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ശെയ്ഖ് സൗദ് ബിന്‍ റാശിദ്അല്‍ മുഅല്ലയും സമാന വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ജയില്‍ മോചിതരാവുന്ന തടവുകാരുടെ എണ്ണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വിവിധ കാരണങ്ങളാല്‍ ജയിലുകളില്‍ എത്തപ്പെട്ടവര്‍ക്ക് ജീവിതത്തില്‍ രണ്ടാമതൊരു അവസരം നല്‍കാനും രാജ്യത്തിന്റെ ഉയര്‍ന്ന മാനുഷിക മൂല്യങ്ങളുടെ ഭാഗവുമായി ബലിപെരുന്നാള്‍ പോലുള്ള പ്രത്യേക സന്തോഷ അവസരങ്ങളില്‍ യുഎഇയിലെ ഭരണാധികാരികള്‍ തടവുകാരെ വിട്ടയക്കുക പതിവ് രീതിയാണ്. രണ്ടു മാസം മുമ്പ് നടന്ന ഈദുല്‍ ഫിത്തര്‍ ആഘോഷ വേളയിലും യുഎഇ ആയിരക്കണക്കിന് തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 minutes ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (15 minutes ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (22 minutes ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (31 minutes ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (38 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (46 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (9 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (9 hours ago)

Malayali Vartha Recommends