Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

കേരളത്തിൽ നിന്ന് കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്; ഓഗസ്റ്റ് അഞ്ച് മുതല്‍ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ മുംബൈയില്‍ നിന്നും ദോഹയിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് കമ്പനി

02 AUGUST 2021 05:24 PM IST
മലയാളി വാര്‍ത്ത

ഓൺ അറൈവൽ വിസ ഉൾപ്പടെ പ്രഖ്യാപിച്ചുകൊണ്ട് പുതിയ വാഗ്ദാനങ്ങളുമായി ഖത്തർ രംഗത്ത്. കൊറോണ വ്യാപനത്തെ തുടർന്ന് വിലക്ക് പ്രഖ്യാപിച്ച ഗൾഫ് രാഷ്ട്രങ്ങൾക്ക് മുന്നിൽ പുതിയ പ്രതീക്ഷയായി മാറുകയാണ് ഖത്തർ. ഖത്തർ വഴി മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് യാത്ര കൂടുതൽ സുഗമമാക്കാൻ സർവീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് രംഗത്ത് എത്തിയിരിക്കുകയാണ്. ഓഗസ്റ്റ് അഞ്ച് മുതല്‍ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ മുംബൈയില്‍ നിന്നും ദോഹയിലേക്ക് സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ബജറ്റ് എയര്‍ലൈനായിരുന്ന ഗോ എയര്‍ എയര്‍ലൈന്‍സാണ് നിലവിൽ പേര് മാറ്റി ഗോ ഫസ്റ്റ് എയര്‍ലൈന്‍സായത്. കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നും ആഴ്‍ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂര്‍ നിന്നും ദോഹയിലേക്ക് സര്‍വീസുകളുണ്ടാകുന്നതാണ്. മുംബൈയില്‍ നിന്ന് ആഴ്‍ചയില്‍ നാല് ദോഹ സര്‍വീസുകളാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഇത്.

കൂടാതെ ഇന്ത്യയ്‍ക്കും ഖത്തറിനും ഇടയില്‍ നിലവിലുള്ള എയര്‍ ബബ്ള്‍ കരാര്‍ ഓഗസ്റ്റ് അവസാനം വരെ നീട്ടിയതായി കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. നിലവില്‍ എയര്‍ ഇന്ത്യ, ഇന്റിഗോ, ഖത്തര്‍ എയര്‍വേയ്‍സ് എന്നിവയാണ് കേരളത്തില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തിവരുന്നത്. ഒരു വിമാനക്കമ്പനി കൂടി എത്തുന്നതോടെ ടിക്കറ്റ് നിരക്കില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

അതേസമയം സൗദി അറേബ്യ, യുഎഇ കൂടാതെ ഒമാനിലേക്ക് എത്തിച്ചേരാനും പ്രവാസികൾ ഇപ്പോൾ ഖത്തറിനെ ആശ്രയിക്കുകയാണ്. ഖത്തറിലേക്കുള്ള യാത്രാമാർഗം തുറന്നതോടെ അതുവഴി ഒമാനിലെത്താൻ എത്തിയിരിക്കുന്നത്​ നിരവധി മലയാളികളാണ്. 14 ദിവസം ഖത്തറിൽ തങ്ങിയവരുടെ ആദ്യ ബാച്ച്​ മറ്റ്​ തടസങ്ങളില്ലെങ്കിൽ അടുത്തയാഴ്​ച ഒമാനിൽ എത്തുമെന്നാണ് കരുതുന്നത്. ഓൺ​ അറൈവൽ വിസ പുനഃസ്​ഥാപിച്ചതോടെയാണ്​ ഒമാൻകാർക്ക്​ ഖത്തർ ഇടത്താവളമായി മാറിയത്​. കൂടാതെ നിരവധി സൗദി, യു.എ.ഇ യാത്രക്കാരും ഖത്തറിൽ എത്തിയിട്ടുണ്ട്​.

എന്നാൽ ഖത്തറിൽ ഓൺ അറൈവൽ വിസക്കാർക്ക്​ ക്വാറൻറീൻ നിർബന്ധമില്ലായിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി നിലവിൽ വന്ന പുതിയ മാനദണ്ഡപ്രകാരം ഇന്ത്യക്കാർക്ക്​ 10 ദിവസ ക്വാറന്‍റീൻ നിർബന്ധമാക്കിയതായി റി​പ്പോർട്ടുകളുണ്ട്​. ഹോട്ടൽ താമസം ഡിസ്​കവർ ഖത്തർ പോർട്ടൽ വഴി ബുക്ക്​ ചെയ്യേണ്ടതാണ്. 14 ദിവസം ഖത്തറിൽ തങ്ങിയശേഷമാണ്​ ഒമാനിലേക്ക്​ വരാൻ സാധിക്കുക​. 14 ദിവസത്തെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ്​ ഉൾപ്പെടെ ലക്ഷം രൂപയിലധികം ചെലവ്​ വരുന്നതാണ്.

ഓൺ അറൈവൽ വിസക്ക്​ വാക്​സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്​. ആദ്യം തന്നെ ഖത്തറിലെ ഇഹ്​തെറാസ്​ മൊബൈൽ ആപ്പിൽ രജിസ്​റ്റർ ചെയ്യണം. അതേസമയം, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും വാക്​സിൻ എടുക്കാത്തവർക്കും ഖത്തറിലേക്ക്​ ​പ്രവേശന അനുമതി നൽകിയിട്ടില്ല. ഇത്​ പ്രവാസികളെ വലക്കുന്നുണ്ട്​. രണ്ടു​ ഡോസ്​ വാക്​സിൻ സ്വീകരിച്ചാലും 14 ദിവസം കഴിഞ്ഞ്​ മാത്രമേ യാ​ത്രക്ക്​ അനുമതി ലഭിക്കുകയുള്ളു.

കൂടാതെ അക്കൗണ്ടിൽ ആവശ്യത്തിന്​ പണമില്ലാത്തതിനാൽ ദോഹയിലിറങ്ങിയ 17 മലയാളികളെ നാട്ടിലേക്ക്​ തിരിച്ചയച്ചതും ആശങ്കക്കിടയാക്കിയിരുന്നു. 5000 ഖത്തർ റിയാൽ (529 ഒമാനി റിയാൽ) കൈവശമോ തത്തുല്യമായ തുക ബാങ്ക്​ അക്കൗണ്ടിലോ കരുതണമെന്നാണ്​ നിബന്ധന നൽകിയിട്ടുള്ളത്. ഇത്​ പാലിക്കാത്ത കോഴിക്കോട്ടുനിന്നെത്തിയ യാത്രക്കാരെയാണ്​ 10​ മണിക്കൂറോളം തടഞ്ഞുവെച്ചശേഷം നാട്ടിലേക്ക്​ മടക്കിയയച്ചത്​.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (3 minutes ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (54 minutes ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (2 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends