Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

അബൂദാബി, റാസല്‍ഖൈമ എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവര്‍ 10 ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണം ;അബുദാബി, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ ക്വാറന്റൈന്‍ കാലയളവില്‍ ധരിക്കേണ്ട ട്രാക്കിംഗ് ഉപകരണം നിര്‍ബന്ധമായി ധരിക്കണമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; പ്രവാസികൾക്ക് പുത്തൻ മാർഗ്ഗ നിർദേശങ്ങൾ

06 AUGUST 2021 02:23 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്ക് യാത്രാ അനുമതി പ്രഖ്യാപിച്ചിരിക്കുകയാണ് ഗൾഫ് നാടുകൾ . പുതിയ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അബൂദാബി, റാസല്‍ഖൈമ എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവര്‍ 10 ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണമെന്നാണ് പുതിയ നിർദേശം .

അബുദാബി, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ ക്വാറന്റൈന്‍ കാലയളവില്‍ ധരിക്കേണ്ട ട്രാക്കിംഗ് ഉപകരണം നിര്‍ബന്ധമായി ധരിക്കണമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.

മാത്രമല്ല ദുബായിലും ഷാര്‍ജയിലും ക്വാറന്റൈന്‍ വേണ്ട എന്ന തീരുമാനം എടുത്തിട്ടുണ്ട്. ഇന്ത്യയെ കൂടാതെ നേപ്പാള്‍, നൈജീരിയ,പാകിസ്താന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുടെ കാര്യത്തില്‍ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതേറിറ്റി പുറപ്പെടുവിച്ച സുരക്ഷാ സര്‍ക്കുലറിലാണ് 10 ദിവസത്തെ ഹോം ക്വാറന്റൈന്‍ വേണമെന്ന വ്യവസ്ഥ പറഞ്ഞിരിക്കുന്നത് .

ഹോം ക്വാറന്റൈന്‍ കഴിയുന്നവര്‍ നാലാമത്തെയും എട്ടാമത്തെയും ദിവസം പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണമെന്ന നിബന്ധനയും പറഞ്ഞിട്ടുണ്ട് . ദുബായിലും ഷാര്‍ജയിലും എത്തുന്ന യാത്രക്കാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈൻ നിര്‍ബന്ധമാക്കിയിട്ടില്ല. ഈ രണ്ട് വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ ഇവിടെ വച്ചു തന്നെ പിസിആര്‍ പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രം മതി . എന്നാൽ ക്വാറന്റൈനില്‍ നെഗറ്റീവ് റിസല്‍ട്ട് വരുന്നതു വരെ കഴിയണം .

ആഗസ്ത് അഞ്ച് മുതല്‍ യുഎഇ യാത്രാ വിലക്ക് ഇളവ് ചെയ്തത് യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവരും റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്കുമാണ്. ഇതിന് പിന്നാലെ ആയിരക്കണക്കിന് പ്രവാസികള്‍ ആദ്യ ദിവസമായ ഇന്നലെ ഈ സ്ഥലത്ത് എത്തിയിരുന്നു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ഫെഡറല്‍ സ്ഥാപനങ്ങളിലെയും പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, യുഎഇയില്‍ ചികില്‍സയില്‍ കഴിയുന്നവരില്‍ തുടര്‍ ചികില്‍സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിനെടുക്കാതെ തന്നെ യുഎഇയിലേക്ക് വരാന്‍ അനുവാദം നൽകിയിട്ടുണ്ട് .

ദുബായ് വിസയുള്ളവര്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സില്‍ നിന്നും മറ്റ് എമിറേറ്റുകളില്‍ വിസയുള്ളവര്‍ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട് .

യാത്രക്കാര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കുകയും വേണം . ഇതിനു പുറമെ, വിമാനം കയറുന്നതിന് നാലു മണിക്കൂറിനിടയില്‍ റാപ്പിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തുകയും വേണം.ഈ കാര്യങ്ങൾ കർശനമായി പാലിക്കുവാൻ പ്രവാസികൾ മറക്കില്ലല്ലോ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (12 minutes ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (1 hour ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (2 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (2 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends