Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

നാട്ടിൽ പോയി മടങ്ങി വരാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങിയവർക്ക് സന്തോഷ വാർത്ത ; അടിയന്തിര ആവശ്യം കണക്കിലെടുത്തു വമ്പൻ സഹായ വാഗ്ദാനവുമായി ഇന്ത്യൻ എംബസ്സി

07 AUGUST 2021 11:02 AM IST
മലയാളി വാര്‍ത്ത

കൊറോണ കാരണം നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾ നിരവധിയാണ്. എന്നാൽ ഇവരിൽ പലർക്കും ഇതുവരെയും ഗൾഫ് നാടുകളിലേക്ക് തിരികെ പോകാനോ ജോലിയിൽ പ്രവേശിക്കാനോ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഇതാ ഇങ്ങനെ ഉള്ളവർക്ക് അതിനിർണായകമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കുവൈറ്റ്‌.

നാട്ടിൽ പോയി മടങ്ങി വരാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് അടിയന്തിര ആവശ്യം കണക്കിലെടുത്തു ഇന്ത്യൻ എംബസ്സി സഹായിക്കുമെന്ന വമ്പൻ വാഗ്ദാനമാണ് നൽകുന്നത്. ഇതിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുവാനും എംബസ്സി വാർത്താ കുറുപ്പിലൂടെ പ്രവാസികളോട് അറിയിച്ചിരിക്കുകയാണ്.

നാട്ടിൽ പോയ എ​ല്ലാ​വ​രും അ​ടി​യ​ന്ത​ര​മാ​യി കു​വൈ​ത്തി​ൽ തിരിച്ചെത്തേണ്ടുന്ന ആവശ്യകതയുണ്ട് . പക്ഷേ പ്ര​ത്യേ​ക ദൗ​ത്യ​ത്തി​ലൂ​ടെ എ​ല്ലാ​വ​രെ​യും കൊ​ണ്ടു​വ​രാ​ൻ സാധിക്കില്ല എന്നതാണ് മുന്നിൽ നിൽക്കുന്ന വലിയ തടസ്സം. എന്നാൽ ചില ഘട്ടങ്ങളിൽ അ​ടി​യ​ന്ത​രമായ ചില ആവശ്യങ്ങൾ ഉണ്ടാകും.

ഇത് കു​വൈ​ത്ത്​ അ​ധി​കൃ​ത​ർ​ക്ക്​ കൂ​ടി ബോ​ധ്യ​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ളോ​ടെ അപേക്ഷിച്ചാൽ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​ന്ന​തി​ന്​ കു​വൈ​ത്ത് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും എം​ബ​സി ചൂണ്ടിക്കാട്ടുന്നു.

അ​ടി​യ​ന്ത​ര/​പ്ര​ത്യേ​ക സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച്​ info.kuwait@mea.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ എം​ബ​സി​ക്ക് ക​ത്ത് അ​യ​ക്ക​ണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കുവൈറ്റ്‌ വിദേശ യാത്രക്കാർക്കുള്ള വിലക്കുകൾ നീക്കിയിരുന്നു. വിലക്ക് പിൻവലിച്ച ആദ്യ ദിവസം എത്തിച്ചേർന്നത് 3,518 യാത്രക്കാരാണ് .എന്നാൽ ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ടു പ്രവേശനമില്ലാത്തതിനാൽ ആ ബുദ്ധിമുട്ട് തുടരുകയാണ്.

ആദ്യ ദിവസം മൊത്തം 88 വിമാന സർവീസുകളിൽ 42 സർവീസുകൾ രാജ്യത്തിനു പുറത്തേക്ക് നടന്നു. 46 സർവീസുകൾ വിവിധ രാജ്യങ്ങളിൽ കുവൈത്തിലേക്ക് എത്തുകയുണ്ടായി . പക്ഷെ ആരോഗ്യ മന്ത്രാലയ മാനദണ്ഡങ്ങൾ അനുസരിക്കാതെ എത്തിയ ചില യാത്രക്കാരെ അതേ വിമാനങ്ങളിൽ മടക്കി അയച്ചു. ഡി.ജി.സി.എ അധികൃതർ ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.

രാജ്യത്ത് റെസിഡന്‍സി വിസയുള്ളവരും ഫൈസര്‍, ആസ്ട്രാസെനെക്ക, മൊഡേണ വാക്സിനുകളുടെ രണ്ട് ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസോ എടുത്തവരുമായ പ്രവാസികള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുന്നത്.

യാത്രയ്ക്കു മുന്നേ വാക്‌സിനേഷന്‍ വിവരങ്ങള്‍ അടക്കം ഷലോനിക് ആപ്പിലും കുവൈറ്റ് മുസാഫിര്‍ പ്ലാറ്റ്‌ഫോമിലും അപ്‌ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂർത്തീകരിച്ചിരിക്കണം . എന്നിങ്ങനെ നിരവധി നിബന്ധനകളോടെയാണ് പ്രവേശന അനുമതിയുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (12 minutes ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (1 hour ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (2 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (2 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends