Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...

യുഎഇയിലേക്ക് പറക്കാനൊരുങ്ങുന്നവർ കൂടുതൽ ജാഗ്രതൈ; ദുബൈ, ഷാർജ വിമാനത്താവളങ്ങൾക്ക്​ പിന്നാലെ അബുദാബിയിലേക്കും ഇന്ത്യൻ യാത്രികർ എത്തിത്തുടങ്ങി, ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഇന്ത്യയിൽ നിന്നുവരുന്ന ഇതര എമിറേറ്റുകളിലെ താമസ വീസക്കാർക്ക് യുഎഇയിലേയ്ക്ക് പ്രവേശിക്കാനാവില്ല

09 AUGUST 2021 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു

നീണ്ട നൂറ് ദിവസത്തെ വിലക്കിന് ശേഷം കടുത്ത നിബന്ധനകളോടെ പ്രവാസികളെ യുഎഇ വരവേൽക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ഏവരും. ഓരോ എമിറേറ്റുകളും പ്രവാസികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞിട്ടും. എന്നാൽ നിർദ്ദേശിക്കുന്ന നിബന്ധനകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ അടുത്ത വിമാനത്തിൽ തന്നെ നാട്ടിലേക്ക് തിരിച്ചുവരേണ്ടി വരുന്ന സാഹചര്യവും ഉണ്ട്. ആയതിനാൽ ട്രാവൽ ഏജന്സികളോട് കൃത്യമായി അന്വേഷിച്ചുവേണം കാര്യങ്ങൾ മനസിലാക്കാൻ......

ദുബൈ, ഷാർജ വിമാനത്താവളങ്ങൾക്ക്​ പിന്നാലെ അബുദാബിയിലേക്കും ഇന്ത്യൻ യാത്രികർ എത്തിത്തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരൊറ്റ ദിവസം മാത്രം കേരളത്തിൽ നിന്നുൾപ്പെടെ ആറ്​ വിമാനങ്ങളാണ്​ അബുദാബിയിൽ എത്തിച്ചേർന്നത്​. ആഗസ്​റ്റ്​ അഞ്ച്​ മുതൽ ദുബായിലേക്കും ഷാർജയിലേക്കും വിമാനങ്ങൾ എത്തിയിരുന്നെങ്കിലും അബുദാബിയിലേക്ക്​ സർവീസ്​ തുടങ്ങിയിരുന്നില്ല. നിലവിൽ കേരളത്തിൽ നിന്ന്​ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന്​ മാത്രമാണ്​ അബുദാബിയിലേക്ക്​ സർവീസുള്ളത്​.

അതോടൊപ്പം തന്നെ ശനിയാഴ്​ച കൊച്ചിയിൽ നിന്നെത്തിയ വിമാനത്തിൽ യാത്രക്കാരുടെ എണ്ണം താരതമ്യേന വളരെ കുറവായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ 5.14ന് കൊച്ചിയിൽ നിന്നെത്തിയ ഇ.വൈ. 281 വിമാനത്തിലെത്തിയ എല്ലാ യാത്രക്കാരെയും അബുദാബിയിലെ റസീൻ ക്വാറൻറീൻ കോംപ്ലക്‌സിലേക്ക് മാറ്റി. 10 ദിവസം ഇവർ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണം.

അതേസമയം ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഇന്ത്യയിൽ നിന്നുവരുന്ന ഇതര എമിറേറ്റുകളിലെ താമസ വീസക്കാർക്ക് യുഎഇയിലേയ്ക്ക് പ്രവേശിക്കാനാവില്ല. ദുബായ് വീസക്കാർക്ക് മാത്രം ദുബായ് വിമാനത്താവളത്തിലൂടെയും അബുദാബി വീസക്കാർക്ക് മാത്രം അബുദാബി വിമാനത്താവളം വഴിയും രാജ്യത്തെത്താവുന്നതാണ്. എന്നാൽ, ഷാർജ, റാസൽഖൈമ രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഏത് എമിറേറ്റിലെ യാത്രക്കാരനും പ്രവേശിക്കാനാകുമെന്നും എയർ ഇന്ത്യാ അധികൃതർ അറിയിക്കുകയുണ്ടായി. ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർ ജിഡിആർഎഫ്എയിൽ നിന്നും അബുദാബി യാത്രക്കാർ െഎസിഎയിൽ നിന്നും അനുമതി വാങ്ങിയിരിക്കണം.

നിലവിൽ അബുദാബി അടക്കം താമസ വീസയുള്ളവർ പോലും ദുബായിലാണ് വിമാനമിറങ്ങുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഈ മാസം 10ന് മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ എന്ന് എയർ ഇന്ത്യ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഇത്തിഹാദ് അടക്കമുള്ള വിമാനങ്ങൾ കഴിഞ്ഞ ദിവസം മുതൽ മുതൽ ഇന്ത്യ–അബുദാബി സർവീസ് പുനരരാംഭിച്ചിട്ടുണ്ട്. യുഎഇയിൽ ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലാണ് രാജ്യാന്തര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്.

കൂടാതെ അബുദാബി, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ഇതുസംബന്ധമായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് എന്നിവയ്ക്ക് ലഭിച്ചു. എന്നാൽ യാത്രക്കാർ വിമാനത്താവളത്തിലിറങ്ങിയ ഉടൻ ട്രാക്കിങ് വാച്ച് കൈയിൽ ധരിക്കണം. നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തുകയും വേണം. ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാണ്ട എന്നിവിടങ്ങളിൽ നിന്നെത്തുന്നവരും ഇൗ നിബന്ധന പാലിക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തരവ് ഇന്ന്  (5 minutes ago)

സുവര്‍ണ സ്വപ്നങ്ങളിലേക്ക് വീണ്ടും.....ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്, ഏഷ്യന്‍ ഗെയിംസുകളില്‍ പൊന്നണിഞ്ഞ് ലോക നമ്പറുകാരനായി മാറിയ നീരജിന്റെ പാരിസ് ഒളിമ്പിക്‌സിലേക്കുള്ള ജൈത്രയാത്രക്ക് ഇന്ന് തുടക്കം  (15 minutes ago)

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്.... തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക  (52 minutes ago)

കുന്നംകുളത്ത് കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 ലേറെപ്പേര്‍ക്ക് പരുക്ക്...  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം ഒത്തുതീര്‍പ്പായതോടെ തിരികെ ജോലിയില്‍ പ്രവേശിച്ച് ജീവനക്കാര്‍...  (1 hour ago)

കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം.... ഈ ആഴ്ച ഇനിയുള്ള നാല് ദിവസവും വേനല്‍ മഴ കനത്തേക്കും...  (1 hour ago)

ഇന്ന് നിര്‍ണായകം... മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഡല്‍ഹി മുഖ്യമന്ത്രി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി... കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഉറച്ച നിലപാടില്‍ എന്‍ഫോഴ്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... എറണാകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു... പഞ്ചാബ് കിങ്‌സിനെതിരേ 60 റണ്‍സിന്റെ ആധികാരിക ജയം നേടി ബെംഗളൂരു  (3 hours ago)

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം.... 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (3 hours ago)

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്  (4 hours ago)

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്  (8 hours ago)

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം  (8 hours ago)

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം  (9 hours ago)

ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം  (9 hours ago)

Malayali Vartha Recommends