Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...

സൗദിയിലേക്ക് ഇന്ത്യക്കാര്‍ക്ക് നേരിട്ട് മടങ്ങിയെത്താം; യാത്രാവിലക്കില്‍ കുടുങ്ങി നാട്ടില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത, സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയില്‍ പോയവര്‍ക്ക് നേരിട്ടെത്താം

26 AUGUST 2021 04:23 PM IST
മലയാളി വാര്‍ത്ത

ഏറെ നാളായുള്ള പ്രവാസികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്കുകൾ ഒന്നൊന്നായി നീങ്ങുകയാണ്. പ്രവാസികൾക്ക് ഏവർക്കും പ്രതീക്ഷ നൽകി സൗദി വിലക്ക് നീക്കുന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നതാണ്. ഇതിനുപിന്നാലെ പുതിയ യാത്രാ നിബന്ധനകളും അധികൃതർ ഏർപ്പെടുത്തിയിരിക്കുകയാണ്. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും ആകാശവാതിലുകൾ തുറക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ അതാത് രാജ്യങ്ങൾ നിഷ്കർഷിക്കുന്ന നിബന്ധനകൾ കൃത്യമായി പാലിക്കണം...

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ കുടുങ്ങി നാട്ടില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയാണ് പുറത്ത് വരുന്നത്. അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇന്ത്യയ്ക്കു പുറമെ, റെഡ് ലിസ്റ്റില്‍ പെട്ട് യാത്രാ നിരോധനം നേരിടുന്ന പാകിസ്താന്‍, യുഎഇ, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, എത്യേപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ലബനാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ ഇളവ് ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.

സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയില്‍ പോയവര്‍ക്കാണ് നിലവിൽ നേരിട്ട് തിരിച്ചുവരാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാൽ സൗദിയില്‍ ഇഖാമ ഇല്ലാത്തവര്‍ക്ക് തിരികെയെത്താന്‍ അനുവാദമുണ്ടായിരിക്കില്ല. ഇങ്ങനെ തിരികെ എത്തുന്നവര്‍ മറ്റുള്ളവരെപ്പോലെ 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്നും സൗദി വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇങ്ങിനെ മടങ്ങിവരുന്നവര്‍ക്ക് സൗദിയില്‍ ക്വാറന്റൈനില്‍ കഴിയേണ്ട ആവശ്യവുമില്ല. നിലവില്‍ സൗദി പൗരന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമേ യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പ്രവേശനാനുമതി നൽകിയിട്ടുള്ളൂ. അല്ലാത്തവര്‍ മൂന്നാമതൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നതാണ് വ്യവസ്ഥ.

കൂടാതെ ഇത് സംബന്ധിച്ച എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇതിനകം വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭ്യമായിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തീകരിച്ച ശേഷം സൗദിയില്‍ നിന്ന് പുറത്തുപോയവര്‍ക്കാണ് ഇളവ് ബാധകമാവുക. ക്വാറന്റൈന്‍ വേണ്ടെങ്കില്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങളെല്ലാം തന്നെ ഇവര്‍ക്കും ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്യുകയുണ്ടായി. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും എംബസി കൂട്ടിച്ചേർത്തു.

അതേസമയം സൗദിയില്‍ നിന്ന് വാക്‌സിന്‍ എടുത്ത് പുറത്തുപോയവര്‍ക്ക് നേരിട്ട് തിരികെയെത്താന്‍ നല്‍കിയ സൗദി അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് അറിയിച്ചു. മാസങ്ങളായി ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും അദ്ദേഹം പറയുകയുണ്ടായി. ഏറെ കാലമായി ഇന്ത്യന്‍ പ്രവാസികള്‍ പ്രതീക്ഷിച്ചിരിക്കുന്ന തീരുമാനമാണിത്. ഇതേപോലെ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സൗദിയില്‍ നിന്ന് ആദ്യ ഡോസും ഇന്ത്യയില്‍ നിന്ന് രണ്ടാമത്തെ ഡോസും എടുത്തവര്‍ക്കും ഉടന്‍ തന്നെ നേരിട്ടുള്ള പ്രവേശനാനുമതി ലഭിയമാക്കുന്നതിന് ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. സൗദിയില്‍ 26 ലക്ഷം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് കണക്ക്. രാജ്യത്തെ ആകെയുള്ള പ്രവാസി ജനസംഖ്യയുടെ മൂന്നിലൊന്നാണിത്.

അതോടൊപ്പം തന്നെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 15നാണ് സൗദി അറേബ്യ വിദേശ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം മെയ് 17ന് യാത്രാവിലക്ക് പിന്‍വലിച്ചുവെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങള്‍ക്കെതിരായ വിലക്ക് തുടരുകയായിരുന്നു. ഇവിടങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപകമായതിനെ തുടര്‍ന്നായിരുന്നു ഈ നടപടി സ്വീകരിച്ചത്. എന്തായാലും വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കുന്നു .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (5 minutes ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (25 minutes ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (36 minutes ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (39 minutes ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (50 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (54 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (58 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (2 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (2 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (3 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (3 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (3 hours ago)

Malayali Vartha Recommends