റോഡുകളില്‍ മിലിട്ടറി വാഹനങ്ങള്‍ കണ്ടാല്‍ ചിത്രങ്ങളെടുക്കരുത്: വാഹനങ്ങള്‍ കാണുന്ന സ്ഥലത്ത് ജനങ്ങള്‍ പോലീസിന് വഴിയൊരുക്കണം, മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

റോഡുകളില്‍ മിലിട്ടറി വാഹനങ്ങള്‍ കണ്ടാല്‍ ചിത്രങ്ങളെടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബര്‍ 16 വ്യാഴാഴ്ച മുതല്‍ സെപ്റ്റംബര്‍ 18 ശനിയാഴ്ച വരെ നയതന്ത്ര അഭ്യാസങ്ങള്‍ നടക്കുകയാണെന്നാണ് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൂടാതെ വാഹനങ്ങള്‍ കാണുന്ന സ്ഥലത്ത് ജനങ്ങള്‍ പോലീസിന് വഴിയൊരുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സൈനിക അഭ്യാസങ്ങള്‍ നടത്തും. ഇതിന്റെ ഭാഗമായി റോഡുകളില്‍ മിലിട്ടറി വാഹനങ്ങള്‍ കാണാനിടയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സൈനിക വാഹനങ്ങള്‍ കാണുന്ന സമയത്ത് ചിത്രങ്ങളെടുക്കാന്‍ പാടില്ലെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha


























