Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വീണ്ടും ഇളവുകൾ അനുവദിച്ച് യുഎഇ; അമ്പതാമത് യുഎഇ ദേശീയ ദിനം തുടങ്ങിയ ആഘോഷങ്ങളുടെ മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ്, അറിഞ്ഞിരിക്കേണ്ടത് ഇത്

04 NOVEMBER 2021 05:56 PM IST
മലയാളി വാര്‍ത്ത

ലോകത്തെ തന്നെ വിസ്മയിപ്പിച്ച് യുഎഇ മുന്നേറുകയാണ്. വരാനിരിക്കുന്നത് യുഎഇയുടേ തന്നെ വമ്പൻ ദിനങ്ങളാണ്. അങ്ങനെ സ്മരണാദിനം, അമ്പതാമത് യുഎഇ ദേശീയ ദിനം തുടങ്ങിയ ആഘോഷങ്ങളുടെ മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങളില്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ രംഗത്ത് ഈതിയിരിക്കുന്നു. നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് പുതിയ പ്രഖ്യാപനങ്ങൾ അറിയിച്ചിരിക്കുന്നത്. ആഘോഷ പരിപാടികളുടെ ഭാഗമായി തന്നെ നടക്കുന്ന പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതിനുള്ള പിസിആര്‍ നെഗറ്റീവ് ഫലത്തിന്റെ കാലയളവ് 48ല്‍ നിന്ന് 96 മണിക്കൂറാക്കി വര്‍ധിപ്പിച്ചതാണ് പ്രധാന ഇളവ്.

അതോടൊപ്പം തന്നെ ഏത് പ്രായപരിധിയില്‍ പെട്ടവരാണെങ്കിലും പൂര്‍ണായി വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാൻ സാധിക്കുകയുള്ളു. കൂടാതെ അല്‍ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍പാസിനൊപ്പം പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കാണിച്ചാലേ പൊതുസ്ഥലങ്ങളിലേക്കു പ്രവേശിക്കാന്‍ സാധിക്കൂ. വാക്‌സിന്‍ എടുത്തവര്‍ പിസിആര്‍ ടെസ്റ്റ് എടുത്താല്‍ അല്‍ഹുസ്ന്‍ ആപ്പില്‍ ഒരു മാസത്തേക്കും അല്ലാത്തവര്‍ക്ക് ഏഴു ദിവസവുമാണ് ഗ്രീന്‍ പാസ് ലഭിക്കുന്നത്. ചടങ്ങുകളില്‍ 80 ശതമാനം ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കാനും അനുമതി നല്കിയിട്ടുണ്ട്. അതേസമയം, മാസ്‌ക്ക് ധാരണം നിര്‍ബന്ധമാണ്. ആളുകള്‍ തമ്മില്‍ ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകലം പാലിക്കുകയും വേണം.

എന്നാല്‍ ദുബായില്‍ സാമൂഹിക അകലം ഒരു മീറ്റര്‍ മതിയാകുമെന്ന് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് വിഭാഗം സര്‍ക്കുലറിലൂടെ അറിയിച്ചിട്ടുണ്ട്. റെസ്റ്റൊറന്റുകള്‍, കഫേകള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഓഫീസുകള്‍, ജോലി സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഈ ഇളവ് നൽകിയിട്ടുണ്ട്. നേരത്തേ രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്നായിരുന്ന വ്യവസ്ഥയാണ് മാറിയിരിക്കുന്നത്.

 

ഇതുകൂടാതെ രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കോവിഡിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ജനജീവിതം അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ബ്ലൂംബര്‍ഗ് കോവിഡ് റെസിലിയന്‍സ് റാങ്കിംഗില്‍ യുഎഇ ആഗോള തലത്തില്‍ തന്നെ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഒക്ടോബറിലെ റാങ്കിംഗില്‍ യുഎഇ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നത്ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (5 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends