Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

പ്രവാസി മലയാളികളെ നടുക്കി സൗദി അറേബ്യയുടെ മുന്നറിയിപ്പ്; ബെനാമി കച്ചവടങ്ങൾ നിയമവിധേയമാക്കാൻ സൗദി അനുവദിച്ച സമയം ഫെബ്രുവരി 16ന് അവസാനിക്കുന്നു, കച്ചവടം തുടരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണു മുന്നറിയിപ്പ്! അഞ്ചു വർഷം തടവും 50 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ബെനാമി ബിസിനസ്

15 FEBRUARY 2022 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഇനിമുതൽ സൗദി അറേബ്യയിൽ ബിനാമി ഇടപാട് നടക്കില്ലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുക. കണക്കുകൾ പ്രകാരം 2013ൽ ജിദ്ദ ഇക്കണോമിക് ഫോറത്തിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ട് അനുസരിച്ച്, ബെനാമി ബിസിനസുകളിൽനിന്നുള്ള 63570 കോടി സൗദി റിയാൽ പത്തു വർഷത്തിനിടെ സൗദിയിൽനിന്നു വിദേശരാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട് എന്നതാണ്. അതായത് 12 ലക്ഷം കോടിയിലേറെ രൂപ. അങ്ങനെ ഈ പണമൊഴുക്ക് കണക്കിൽപെട്ടതാക്കാനും നികുതി ഈടാക്കാനുമുള്ള സൗദിയുടെ ശ്രമം നിർണായഘട്ടത്തിലേക്കു എത്താൻ പോകുകയാണ്. ബെനാമി കച്ചവടങ്ങൾ നിയമവിധേയമാക്കാൻ സൗദി അനുവദിച്ച സമയം ഫെബ്രുവരി 16ന് അവസാനിക്കുന്നതാണ്.

ഇതിനുശേഷവും ബെനാമി കച്ചവടം തുടരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അഞ്ചു വർഷം തടവും 50 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ബെനാമി ബിസിനസ്. ഇത്തരം ബിസിനസ് നടത്തുന്ന മലയാളികളടക്കമുള്ളവരിൽ പകുതിയോളം പേരും ഇനി നിയമവിധേയ രീതിയിലേക്കു മാറിയിട്ടില്ലെന്ന് സൗദിയിലെ ബിസിനസ് കൺസൾട്ടന്റായ നജീബ് മുസല്യാരകത്ത് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം മലയാളികളടക്കമുള്ള ഒട്ടേറെ പ്രവാസികളുടെ ജീവിതമാർഗം പ്രത്യേക നിയമപരിരക്ഷയൊന്നുമില്ലാത്ത ഇത്തരം ബിസിനസുകളായിരുന്നു. രേഖകൾ പ്രകാരം സ്വദേശിയുടെ പേരിലുള്ള സ്ഥാപനം യഥാർഥത്തിൽ പൂർണമായും മലയാളികളടക്കമുള്ള പ്രവാസികളുടേതാകുന്നതാണ്. സ്വദേശിക്കു വർഷം തോറും നിശ്ചിത തുക നൽകി, പ്രവാസികൾ കടയുടമകളായി. ഇത്തരത്തിലുള്ള ചെറുകിട പലചരക്ക് സ്ഥാപനങ്ങളും ചായക്കടകളുമെല്ലാം സ്ഥാപിച്ച് ജീവിതം പച്ചപിടിപ്പിച്ചവർ ഒട്ടേറെയുണ്ട്. ഒന്നും രണ്ടും പേർ മാത്രം ജോലി ചെയ്യുന്ന ഇത്തരത്തിലുള്ള വളരെ ചെറിയ കടകളിൽ മുക്കാലും മലയാളികളുടേതാണെന്നാണ് അനൗദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കുന്നത്. ഇതിനെല്ലാമാണു പിടിവീഴാൻ പോകുന്നത്. അതോടൊപ്പം തന്നെ ബെനാമി രീതി അവസാനിപ്പിച്ച് കച്ചവടം നിയമവിധേയമാക്കിയാൽ, ഒട്ടേറെ നേട്ടങ്ങളും ഉണ്ടാകുന്നതാണ്. അത്തരത്തിൽ ഇതൊരു സുവർണാവസരമാണെന്നു വിലയിരുത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

അതായത് പുതിയ അവസരം ഉപയോഗിച്ച് ബെനാമി കച്ചവടം സ്വന്തംപേരിലാക്കാമെന്നാണു പ്രധാന നേട്ടം. നിയമപരമായിതന്നെ കടയുടെ ഉടമസ്ഥാവകാശം വിദേശികൾക്കു കിട്ടുന്നതായിരിക്കും. സാധാരണ സൗദിയിൽ ബിസിനസ് ആരംഭിക്കുന്നതിനേക്കാൾ ലളിതമായ നടപടിക്രമങ്ങളാണുള്ളത് എന്നതാണ് മറ്റൊരു നേട്ടം എന്നത്. എന്നാൽ കിട്ടുന്നതെല്ലാം നാട്ടിലേക്കയക്കുന്ന പഴയശീലം ഇനി നടക്കാതെയാകും. കാരണം, കച്ചവടം നിയമവിധേയമാകുന്നതോടെ കാര്യക്ഷമമായി നികുതി പിരിക്കാൻ സൗദി സർക്കാരിന് സാധിക്കുന്നതാണ്. ലാഭത്തിന്റെ 20 ശതമാനമാണു സൗദിയിൽ നികുതി എന്നത്. അതായത് മിക്ക കച്ചവടക്കാരും ലാഭത്തിന്റെ അഞ്ചിലൊന്ന് ഇനി സൗദിയിൽ നികുതിയടയ്ക്കാൻ നിർബന്ധിതരാകുന്നതായിരിക്കും. സ്വാഭാവികമായും നാട്ടിലേക്കുള്ള പണമൊഴുക്കിനേയും ഇതു സാരമായി ബാധിക്കും. എങ്കിലും ബെനാമി ബിസിനസ് സ്വന്തം പേരിലാക്കാൻ ലഭിച്ച അവസരത്തെ സ്വാഗതം ചെയ്യുന്ന പ്രവാസികളുമുണ്ട്. വരുമാനം കുറഞ്ഞാലും എല്ലാ നിയമപരമാകുന്നതിന്റെ ആശ്വസമാണു സൗദിയിൽ കച്ചവടം നടത്തുന്ന കോഴിക്കോട് ഫറൂക്ക് സ്വദേശി അഷ്റഫ് ഒരു പ്രമുഖ മാധ്യമത്തോട് പങ്കുവച്ചത്.

അതോടൊപ്പം ർതന്നെ സൗദിയിലെ പ്രവാസികളെ ഇപ്പോൾ അലട്ടുന്നത് ബെനാമി ബിസിനസ് നിയമവിധേയമാക്കാനുള്ള ഓട്ടപ്പാച്ചിലുകളാണ്. മലയാളികളുടേതടക്കം ഒട്ടേറെ കൺസൾട്ടൻസികൾ ബെനാമി ബിസിനസുകൾ സ്വന്തം പേരിലാക്കി നൽകുന്നതിനായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ബെനാമി സ്ഥാപനങ്ങൾ സ്വന്തം പേരിലാക്കാൻ പല മാർഗങ്ങൾ സൗദി സർക്കാർ മുന്നോട്ടുവച്ചിരിക്കുകയാണ്. ഇതിൽ ഇടത്തരം കച്ചവടക്കാർ മിക്കവരും സ്വീകരിക്കുന്ന രീതിയനുസരിച്ച് 25 ശതമാനം ബിസിനസ് പങ്കാളിത്തം സ്വദേശിക്കു നൽകേണ്ടതുണ്ട്. വൻതുകയുടെ നിക്ഷേപം കാണിക്കുകയോ നിശ്ചിത എണ്ണം ജോലിക്കാർ ഉണ്ടാകുകയോ വേണം എന്നതും ശ്രദ്ധിക്കണം.

ഈ നിബന്ധനകൾ പാലിക്കാൻ സാധിക്കാത്ത, വളരെ ചെറിയ കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർ മറ്റു വഴികൾ തേടുകയാണ് ഇപ്പോൾ. അതായത്, ഒരു വ്യാപാര ലൈസൻസ് ലഭിച്ചാൽ അതിൽ എത്ര കച്ചവട സ്ഥാപനങ്ങളും നടത്താനാകും. നിലവിൽ ലൈസൻസുള്ള ഇടത്തരം സ്ഥാപനങ്ങളിൽ ലയിപ്പിച്ച്, നിലനിൽക്കാനാണ് ഇത്തരം സ്ഥാപനങ്ങളുടെ ശ്രമം എന്നത്. ചെറിയ കടകൾ നടത്തുന്നവർ ചേർന്ന് കമ്പനി രൂപീകരിച്ചും ഇത്തരം സ്ഥാപനങ്ങൾ നിയമവിധേയമാക്കാൻ സാധിക്കുന്നതാണ്.

എന്നാൽ, സൗദിയിലെ പകുതിയിലേറെ ചെറുകിടകച്ചവടക്കാരും തങ്ങളുടെ കച്ചവട സ്ഥാപനങ്ങൾ നിയമവിധേയമാക്കിയിട്ടുണ്ടാകില്ലെന്നാണ് പല പ്രവാസികളും വ്യക്തമാക്കുന്നത്. ഫെബ്രുവരി 16ന് മുൻപ് എല്ലാം നിയമവിധേയമാകണമെന്ന നിബന്ധന നീട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. കഴിഞ്ഞ ഓഗസ്റ്റ് വരെയായിരുന്നു ബെനാമി ബിസിനസ് നിയമവിധേയമാക്കാൻ നേരത്തേ അനുവദിച്ച സമയം എന്നത്.

 

ഇപ്പോളത് 6 മാസം കൂടി നീട്ടിയാണ് ഫെബ്രുവരി 16 വരെ സമയം അനുവദിച്ചത്. ഈ സമയം നീട്ടാതെ വ്യാപക പരിശോധനയും കടുത്ത നടപടികളും സ്വീകരിച്ചാൽ മലയാളികളടക്കമുള്ള പ്രവാസികൾ ദുരിതത്തിലാകുകയും ചെയ്യും.

കൂടാതെ ഫെബ്രുവരി 16ന് ശേഷം ശക്തമായ പരിശോധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൗദിയിലെ നജീബ് മുസ്ലിയാരകത്ത് ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. നിർമിത ബുദ്ധിയടക്കമുള്ള കാര്യങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയായതിനാൽ ഇക്കാര്യത്തെ ഗൗരവത്തിൽ കാണേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പരിശോധനയിൽ പിടിക്കപ്പെട്ടാൽ രക്ഷപ്പെടൽ എളുപ്പമാകില്ല എന്നത് ഒരു മുന്നറിയിപ്പായി തന്നെ കണക്കാക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (1 hour ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends