Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോകുവാൻ ബഷീർ തയ്യാറെടുത്തത്. ഈ വെളളിയാഴ്ച പളളി കഴിഞ്ഞ് മകളുടെ വിവാഹ നിശ്ചയമായിരുന്നു. അതെ ദിവസം ബഷീറിന്റെ മയ്യത്തുമായി ആംബുലൻസ് വീടിൻ്റെ മുറ്റത്ത് വന്നത് കണ്ട് ആ കാഴ്ച നാട്ടുകാർക്ക് പോലും താങ്ങുന്നതിന് അപ്പുറമായിരുന്നു...' വൈറലായി കുറിപ്പ്

19 FEBRUARY 2022 12:30 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് നിന്നും ഏറെ വേദന നൽകുന്ന വാർത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. തിരുവനന്തപുരം സ്വദേശി ബഷീറിന്റെ മരണമാണ് സുഹൃത്തുക്കളേയും പ്രിയപ്പെട്ടവരേയും കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് കണ്ണീർ വാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

നാട്ടിലേക്ക് പോകുവാൻ ആർടിപിസിആർ ടെസ്റ്റിന് വിധേയനായി ഫലം കാത്തിരിക്കുമ്പോഴാണ് മരണം എന്ന വിരുന്നുകാരൻ വന്ന് ബഷീറിനെ മറ്റൊരു ലോകത്ത് കൂട്ടി കൊണ്ട് പോയത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോകുവാൻ തയ്യാറെടുക്കുമ്പോഴാണ് വിധിയുടെ തീരുമാനം എത്തുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്നലെ നാല് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.അതിൽ തിരുവനന്തപുരം സ്വദേശി ബഷീർ നാട്ടിലേക്ക് പോകുവാൻ RTPCR Test ന് വിധേയമായി Result ന് കാത്തിരിക്കുമ്പോഴാണ് മരണം എന്ന വിരുന്നുകാരൻ വന്ന് ബഷീറിനെ മറ്റൊരു ലോകത്ത് കൂട്ടി കൊണ്ട് പോയി. ഒരിക്കലും തിരിച്ച് വരുവാൻ കഴിയാത്ത മറ്റൊരു സ്ഥലത്തേക്ക് അയാൾ യാത്രയായി.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോകുവാൻ ബഷീർ തയ്യാറെടുത്തത്. ഈ വെളളിയാഴ്ച പളളി കഴിഞ്ഞ് മകളുടെ വിവാഹ നിശ്ചയമായിരുന്നു. അതെ ദിവസം ബഷീറിന്റെ മയ്യത്തുമായി ആംബുലൻസ് വീടിൻ്റെ മുറ്റത്ത് വന്നത് കണ്ട് ആ കാഴ്ച നാട്ടുകാർക്ക് പോലും താങ്ങുന്നതിന് അപ്പുറമായിരുന്നു.

ഓരോ പ്രവാസികളും എന്തെല്ലാം സ്വപ്നങ്ങളാണ് കാണുന്നത്.ചിലത് നടക്കും,ചിലത് നടക്കില്ല.അങ്ങനെ ബഷീറിനുമുണ്ടായിരുന്നു സ്വപ്നം ഏക മകൾ ആയിഷായുടെ കല്ലാണം. അതിന് വേണ്ടിയാണ് അയാൾ രണ്ട് പതിറ്റാണ്ട് കാലമായി പ്രവാസം അനുഭവിച്ചത്.ആയിഷാക്ക് മൂന്ന് വയസ്സ് പ്രായമുളളപ്പോഴാണ് ബഷീർ ആദ്യമായി പ്രവാസം ആരംഭിക്കുന്നത്. പ്രവാസത്തിൻ്റെ തുടക്കത്തിൽ മറ്റ് പ്രവാസികളെ പോലെ തന്നെ ബാധ്യതകളും,പ്രയാസങ്ങളും ബഷീറിനെയും അലട്ടിയിരുന്നു. അതൊക്കെ നേരിട്ട് ബഷീറിൻ്റെ ഏറ്റവും വലിയ ആഗ്രഹത്തിൻ്റെ പടി വാതിലിൻ്റെ മുന്നിലെത്തിയപ്പോഴാണ് അദ്ദേഹം വീണുപോയത്.

അല്ലാഹു നിശ്ചയിച്ച സമയത്ത് മരണം നമ്മെ പിടികൂടും. മരണ സമയം മുന്നോട്ടോ പിറകോട്ടോ... മാറ്റി വെക്കാൻ നമുക്ക് സാധ്യമല്ല. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അത് നമ്മുക്ക് നീട്ടികിട്ടുകേയില്ല.
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (48 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (57 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (3 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (3 hours ago)

Malayali Vartha Recommends