Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച കാണിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം; കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ അലംബാവം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിൽ പുതിയ തീരുമാനം

20 FEBRUARY 2022 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

സൗദിയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മുന്നോട്ടുവച്ച നിയന്ത്രണങ്ങള്‍ നിലവിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ആയതിനാൽ തന്നെ ഇത് പാലിക്കുന്നതില്‍ വീഴ്ച കാണിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തി. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത പതുക്കെ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ അലംബാവം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ സ്വകാര്യ മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അധികൃതര്‍. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ, സ്ഥാപനം അടച്ചിടലും ഉള്‍പ്പെടെ സ്വീകരിക്കുന്ന ശിക്ഷാ വിധികളും അത് ഓര്‍മിപ്പിക്കുകായും ചെയ്യുകയാണ്.

ശ്രദ്ധിക്കേണ്ടവ ഇതാണ്.....

- സ്ഥാപനത്തില്‍ പ്രവേശിക്കുന്നവര്‍ കൊവിഡ് ബാധിതരാണോ എന്ന് അറിയുന്നതിനായി നിര്‍ബന്ധമാക്കിയ തവക്കല്‍നാ ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് പരിശോധിക്കാതിരിക്കല്‍.

- പൂര്‍ണമായും വാക്സിന്‍ എടുത്തിട്ടുണ്ടെന്ന കാര്യം പരിശോധിച്ച് ഉറപ്പുവരുത്താതെ ആളുകളെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കല്‍

- കൃത്യമായ ഇടവേളകളില്‍ ജീവനക്കാരുടെ കൊവിഡ് ടെസ്റ്റ് നടത്താതിരിക്കല്‍

- ജീവനക്കാര്‍ വായും മൂക്കും മറയ്ക്കുന്ന രീതിയില്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്താതിരിക്കല്‍.

- കൊവിഡ് പോസിറ്റീവായ ഒരാളെ സ്ഥാപനത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കല്‍.

- സ്ഥാപനത്തിനകത്ത് സാനിറ്റൈസറോ കൈകള്‍ അണുവിമുക്തമാക്കുന്നതിനുള്ള മറ്റ് സംവിധാനങ്ങളോ ഒരുക്കാതിരിക്കല്‍.

- സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരാള്‍ ഉപയോഗിച്ച ശേഷം ഷോപ്പിംഗ് ബാസ്‌ക്കറ്റുകളും മറ്റും അണുവിമുക്തമാക്കുന്നതില്‍ വീഴ്ച വരുത്തല്‍.

- സ്ഥാപനത്തിന്റെ അകത്ത് കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കാതിരിക്കല്‍.

അതോടൊപ്പം തന്നെ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സ്ഥാപനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ ബാധ്യതപ്പെട്ട വ്യക്തിക്കും സ്ഥാപനത്തിനും എതിരേയാണ് നടപടികള്‍ സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ വലിപ്പവും ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണവും അനുസരിച്ചാണ് ശിക്ഷാ നടപടികള്‍ കൈക്കൊള്ളുക. ഇതിനായി നാല് വിഭാഗങ്ങളായാണ് സ്ഥാപനങ്ങളെ തരം തിരിച്ചിരിക്കുന്നത്. വലിപ്പം കൂടുന്നതിന് അനുസൃതമായി ശിക്ഷയും കൂടുന്നതായിരിക്കും.

1. മൈക്രോ സ്ഥാപനങ്ങള്‍- ചെറിയ സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ മാത്രം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇത്തരം സ്ഥാപനങ്ങള്‍ നിയമം ലംഘനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 റിയാലാണ് പിഴയായി ഈടാക്കുക.

2. ചെറുകിട സ്ഥാപനങ്ങള്‍- കുറച്ചു കൂടി വലിപ്പമുള്ള സ്ഥാപനങ്ങളാണിത്. ആറു മുതല്‍ 49 വരെ ജീവനക്കാര്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ 20,000 റിയാലായിരിക്കും പിഴ.

3. ഇടത്തരം സ്ഥാപനങ്ങള്‍- അമ്പത് മുതല്‍ 249 വരെ ജീവനക്കാര്‍ ജോലി ചെയ്യുന്ന സാമാന്യം വലിപ്പമുള്ള സ്ഥാപനങ്ങളാണ് ഈ വിഭാഗത്തിനു കീഴില്‍ വരിക. കോവിഡ് നിയമ ലംഘനങ്ങള്‍ക്ക് അര ലക്ഷം റിയാലാണ് ഇവരില്‍ നിന്ന് ഈടാക്കുക.

4. വന്‍കിട സ്ഥാപനങ്ങള്‍- വിലയ ഫാക്ടറികള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ഈ വിഭാഗത്തിനു കീഴില്‍ വരിക. 250ന് മുകളില്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളാണിവ. ഒരു ലക്ഷം റിയാലാണ് കോവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പിഴയായി ഈടാക്കുക.

ഒരിക്കല്‍ കൊവിഡ് പെരുമാറ്റച്ചട്ട ലംഘനത്തിന് പിടിക്കപ്പെട്ട സ്ഥാപനം വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കുന്ന പക്ഷം പിഴത്തുക നേരെ ഇരട്ടിയായി വര്‍ധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതോടൊപ്പം ആറു മാസം വരെ സ്ഥാപനം അടച്ചുപൂട്ടേണ്ട സ്ഥിതിയും ഉണ്ടാവും. പെരുമാറ്റച്ചട്ട ലംഘനത്തിന് ഉത്തരവാദിയായ വ്യക്തിക്കെതിരെയും ശിക്ഷാ നടപടിയുണ്ടാകും.

 

ഇവിടെയും സ്ഥാപനത്തിന്റെ വലിപ്പത്തിന് അനുസൃതമായിട്ടായിരിക്കും ശിക്ഷ തീരുമാനിക്കുക. ഉത്തരവാദികളെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയും ജയില്‍ ശിക്ഷ ഉള്‍പ്പെടെ വിധിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകുകയും ചെയ്യും. അതേസമയം, റെസ്റ്റോറന്റുകളുടെയും കഫേകളുടെയും കാര്യത്തില്‍ നിശ്ചിത ദിവസം അടച്ചിടാന്‍ നിര്‍ദ്ദേശിക്കുന്നതിനു പകരം നിശ്ചിത മണിക്കൂര്‍ അടച്ചിടാനാണ് നിര്‍ദ്ദേശിക്കുക. ഒരു പ്രാവശ്യം നിയമം ലംഘിച്ചാല്‍ ഒരു മണിക്കൂറും അത് ആവര്‍ത്തിച്ചാല്‍ 48 ണിക്കൂറുമായിരിക്കും സ്ഥാപനം അടച്ചിടേണ്ടി വരിക. മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ ഒരാഴ്ച അടച്ചിടും. നാലാം തവണ ആവര്‍ത്തിച്ചാല്‍ രണ്ട് ആഴ്ചയും അഞ്ചാം തവണയും നിയമ ലംഘനം തുടര്‍ന്നാല്‍ ഒരു മാസവും അടച്ചിടേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (1 hour ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends