റമസാൻ; സൗദി അറേബ്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
റമസാനിൽ സൗദി അറേബ്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതർ. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിക്കും റമസാനിൽ ബാങ്കുകളുടെ പ്രവർത്തന സമയം എന്നത്. കേന്ദ്ര ബാങ്കാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ, ബാങ്കുകളുമായി ബന്ധപ്പെട്ട മണി ട്രാൻസ്ഫർ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം രാവിലെ 9.30 നും വൈകിട്ട് 5.30 നും ഇടയിലുള്ള 6 മണിക്കൂർ കേന്ദ്രങ്ങൾക്ക് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, സൗദിയിൽ പെരുന്നാൾ അവധി ഏപ്രിൽ 29 വെള്ളി മുതൽ മേയ് 7 ശനിയാഴ്ച വരെയും ബലി പെരുന്നാൾ അവധി ജൂലൈ 7 മുതൽ ജൂലൈ 12 വരെയുമായിരിക്കുമെന്നാണ് റിപ്പോർട്ട്. ഹജ് വേളയിൽ തീർത്ഥാടകരുമായി ബന്ധപ്പെടുന്ന കേന്ദ്രങ്ങളിലെ ബാങ്കുകൾ വെള്ളിയും ശനിയും അടക്കം മുഴുവൻ ദിനങ്ങളിലും പ്രവർത്തിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം എന്നത്.
അതോടൊപ്പം തന്നെ സൗദിയിലെ ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കിയതായി റിപ്പോർട്ട്. അതായത് മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവക്ക് നിര്‍ബന്ധമാക്കിയിരുന്ന ആര്‍.ടി.പിസി.ആര്‍ പരിശോധനയാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha


























