ഈമാസം 27 മുതല്‍ പ്രവാസികൾക്ക് യാത്ര ചെയ്യാം; ബഹ്റൈനില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്, കൂടുതല്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ യാത്രക്കാര്‍

അങ്ങനെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അന്തരാഷ്ട്ര യാത്രക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അതായത് ഇന്ത്യയില്‍നിന്നും ഇന്ത്യയിലേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഈമാസം 27 മുതല്‍ പുനരാരംഭിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ബഹ്റൈനില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഒഴികെ എല്ലായിടത്തേക്കും സര്‍വിസ് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.
കേരളത്തിനു പുറത്ത്, മംഗളൂരുവിലേക്കു മാത്രമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ സര്‍വിസ് നടത്തുന്നത്. കൂടുതല്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍ ഉള്ളത്.
ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് കണ്ണൂരിലേക്കും മംഗളൂരുവിലേക്കും ഞായര്‍, ചൊവ്വ ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ടു വീതം സര്‍വിസുകളാണ് ഉള്ളത്. എല്ലാ ചൊവ്വാഴ്ചയും രാവിലെ 10.40ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വിസ് നടത്തുകയും ചെയ്യുന്നതാണ്. ഈ വിമാനം പിന്നീട് മംഗളൂരുവിലേക്കു പോകും. ഞായറാഴ്ച കണ്ണൂരിലേക്കുള്ള സര്‍വിസ് മംഗളൂരു വഴിയായിരിക്കും ഉണ്ടാകുക. മംഗളൂരു വഴി പോകുന്നതിനാല്‍ കണ്ണൂരിലേക്ക് ഒന്നരമണിക്കൂര്‍ അധികമെടുക്കുകയും ചെയ്യുന്നതാണ്.
അതോടൊപ്പം തന്നെ കോഴിക്കോട്ടേക്ക് തിങ്കളും വെള്ളിയും ഒഴികെ ആഴ്ചയില്‍ അഞ്ച് സര്‍വിസാണുള്ളത്. രാവിലെ ഒമ്പതിന് ബഹ്റൈനില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.55ന് കോഴിക്കോട്ടെത്തുന്നതായിരിക്കും. കോഴിക്കോട്ടുനിന്ന് തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് ബഹ്റൈനിലേക്ക് സര്‍വിസുകൾ ഉള്ളത്. പുലര്‍ച്ചെ 5.55ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ എട്ടിന് ബഹ്റൈനിലെത്തുന്നതായിരിക്കും. കൊച്ചിയിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ബഹ്റൈനില്‍നിന്ന് സര്‍വിസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അങ്ങനെ രാവിലെ ഒമ്പതിന് ബഹ്റൈനില്‍നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചകഴിഞ്ഞ് 3.55ന് കൊച്ചിയിലെത്തുന്നതായിരിക്കും. ബുധന്‍, ശനി ദിവസങ്ങളിലെ സര്‍വിസ് കോഴിക്കോട് വഴിയായിരിക്കും എന്നതിനാല്‍ തന്നെ ഒന്നര മണിക്കൂര്‍ അധികമെടുക്കുകയും ചെയ്യും. കൊച്ചിയില്‍നിന്ന് ഞായര്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ബഹ്റൈനിലേക്കുള്ള സര്‍വിസ് ഉണ്ടാകുക. ഇതില്‍ ചൊവ്വ, ശനി ദിവസങ്ങളിലെ സര്‍വിസ് കോഴിക്കോട് വഴിയായിരിക്കും. എയര്‍ ഇന്ത്യ ബഹ്റൈനില്‍നിന്ന് ഡല്‍ഹിയിലേക്കു മാത്രമാണ് നിലവില്‍ സര്‍വിസ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ഡല്‍ഹി സര്‍വിസ് നടത്തുന്നത് തന്നെ.
https://www.facebook.com/Malayalivartha


























