തൊഴിലാളികളും തൊഴില്‍ ഉടമകളും തമ്മിലുള്ള കരാർ! പുതിയ തൊഴില്‍ നിയമത്തിലെ സവിശേഷമായ കാര്യം ഇതാണ്, അനിവാര്യമായ ഘട്ടങ്ങളില്‍ തൊഴില്‍ കരാറില്‍ നിന്ന് ഇരു വിഭാഗങ്ങള്‍ക്കും പിന്‍മാറാനുള്ള അവസരവും പുതിയ തൊഴില്‍ നിയമം മുന്നോട്ടുവച്ച് അധികൃതർ, യുഎഇയിലെ തൊഴിൽ നിയമം അറിയാതെ പോകരുത്

ഈ വര്‍ഷം ഫെബ്രുവരി മുതലാണ് യുഎഇയില്‍ പുതിയ തൊഴില്‍ നിയമം നിലവില്‍ വന്നത്. എന്നാൽ ഇത് തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും ഗുണകരമാകുന്ന നിരവധി പരിഷ്‌കരണങ്ങളോട് കൂടിയുള്ളതാണെന്നതാണ് പ്രധാന വിലയിരുത്തലുകളിലൊന്ന്. അതോടൊപ്പം തന്നെ പുതിയ തൊഴില്‍ നിയമത്തിലെ സവിശേഷമായ കാര്യം തൊഴിലാളികളും തൊഴില്‍ ഉടമകളും തമ്മിലുള്ള കരാറാണ് എന്നതും ഓർക്കണം. അനിവാര്യമായ ഘട്ടങ്ങളില്‍ തൊഴില്‍ കരാറില്‍ നിന്ന് ഇരു വിഭാഗങ്ങള്‍ക്കും പിന്‍മാറാനുള്ള അവസരവും പുതിയ തൊഴില്‍ നിയമം മുന്നോട്ടുവയ്ക്കുകയാണ് .
തൊഴില്‍ കരാറില്‍ നിന്ന് പിന്‍മാറുന്നതിനു മുമ്പ് തന്നെ തൊഴിലാളിയാണെങ്കിലും തൊഴിലുടമ ആണെങ്കിലും അതിനു മുമ്പ് നോട്ടീസ് നല്‍കിയിരിക്കണമെന്നതാണ് വ്യവസ്ഥ ചെയ്യുന്നത്. അനിവാര്യ ഘട്ടങ്ങളില്‍ നല്ല നിലയില്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ ആഗ്രഹിക്കുന്നവര്‍ രേഖാമൂലം അക്കാര്യം നിശ്ചിത സമയം മുമ്പ് തന്നെ അറിയിക്കേണ്ടതാണ്. 30 ദിവസത്തില്‍ കുറയാത്തതും 90 ദിവസത്തില്‍ കൂടാത്തതുമായ കാലാവധിയാണ് നോട്ടീസ് പിരീഡ് ആയി കണക്കാക്കുന്നത്. ഈ നോട്ടീസ് കാലയളവില്‍ കരാര്‍ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിക്കാന്‍ ഇരു വിഭാഗവും ബാധ്യസ്ഥരാണ്. ഈ നോട്ടീസ് കാലാവധി അവസാനിക്കുന്നതോടെ കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇരു കൂട്ടര്‍ക്കും അവകാശമുണ്ടായിരിക്കുന്നതാണ്.
കൂടത്തെ ചില സന്ദര്‍ഭങ്ങളില്‍ രേഖാമൂലമുള്ള നോട്ടീസ് കാലാവധി നല്‍കാതെ ജീവനക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ തൊഴിലുടമയ്ക്ക് സാധിക്കുന്നതാണ്. ജോലിക്കാരനെതിരായ അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്ന സാഹചര്യത്തിലാണിത് എന്നതും പ്രവാസികൾ ശ്രദ്ധിക്കണം. ജീവനക്കാരന്‍ തെറ്റായ രേഖകള്‍ സമര്‍പ്പിക്കുക, തൊഴിലുടമയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുക, ജോലികള്‍ ശരിയായ രീതിയില്‍ ചെയ്യാന്‍ സാധിക്കാതിരിക്കുക, തൊഴിലുടമയുടെ ബിസിനസ്സ് രഹസ്യങ്ങള്‍ മറ്റൊരാള്‍ക്ക് ചോര്‍ത്തിക്കൊടുക്കുക, മദ്യപാനം, ലഹരി ഉപയോഗം, തൊഴിലുടമയോടെ ജോലിസ്ഥലത്തുള്ള ആളുകളോടെ അപമര്യാദയായ പെരുമാറ്റം, തുടര്‍ച്ചയായി ഒരാഴ്ചയോ അതിലധികമോ കാരണമില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കല്‍, തുടര്‍ച്ചയായല്ലാതെ 20 ദിവസം ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ ജീവനക്കാരനെ മുന്നറിയിപ്പില്ലാതെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ തൊഴിലുടമയ്ക്ക് അനുവാദമുണ്ടായിരിക്കുന്നതാണ്.
അതേസമയം ഒരു ജീവനക്കാരന് നോട്ടിസ് പിരീഡ് രേഖാമൂലം നല്‍കാതെ തന്നെ തൊഴില്‍ കരാറില്‍ നിന്ന് പിന്‍മാറാനും പുതിയ തൊഴില്‍ നിയമം അനുവാദം നല്‍കുന്നുണ്ട്. തൊഴില്‍ കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ തൊഴിലുടമ വീഴ്ച വരുത്തിയാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ തൊഴിലാളിക്ക് തൊഴില്‍ കരാറില്‍ നിന്ന് പിന്‍മാറാവുന്നതാണ്. ജീവനക്കാരനെ ആക്രമിക്കുക, അല്ലെങ്കില്‍ അവന്റെ സമ്മതമില്ലാതെ കരാറിലില്ലാത്ത മറ്റൊരു ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയ കാരണങ്ങളാലും ജീവനക്കാരന് കരാറില്‍ നിന്ന് പിന്‍വാങ്ങാവുന്നതാണ്. ഇങ്ങനെ തൊഴില്‍ നിയമ പ്രകാരം അനുവദിക്കപ്പെട്ട സാഹചര്യങ്ങളില്‍ നോട്ടീസ് നല്‍കാതെ തന്നെ തൊഴില്‍ കരാറില്‍ നിന്ന് പിന്‍മാറുന്ന പക്ഷം, തൊഴിലാളി ഏതെങ്കിലും രീതിയിലുള്ള നിയമ നടപടിക്ക് വിധേയരാവുകയോ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരികയോ ചെയ്യേണ്ടി വരുന്നതല്ല.
ഇതുകൂടാതെ തൊഴിലുടമയും ജീവനക്കാരനും കരാറില്‍ നിന്ന് പിന്‍മാറുന്നതിനു മുന്നോടിയായി അക്കാര്യം ചൂണ്ടിക്കാണിച്ച് നിശ്ചിത കാലയളവിലേക്ക് നോട്ടീസ് നല്‍കണമെന്നതാണ് തൊഴില്‍ നിയമത്തിലെ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, 30 മുതല്‍ 90 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ തന്നെ നോട്ടീസ് കാലാവധിയില്‍ രേഖാമൂലം അക്കാര്യം അറിയിച്ചില്ലെങ്കില്‍ ആരാണോ കരാറില്‍ നിന്ന് പിന്‍മാറുന്നത് അയാള്‍ മറ്റേയാള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതാണ്. നോട്ടീസ് നല്‍കാത്തത് കാരണം മറ്റേയാള്‍ക്ക് പ്രത്യേകിച്ച് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നതാണ്. നോട്ടീസ് കാലയളവിലെ ജീവനക്കാരന്റെ ശമ്പളത്തിന് തുല്യമായ തുകയോ നോട്ടീസ് കാലയളവില്‍ ബാക്കിയുള്ള ദിവസങ്ങളിലെ ശമ്പളോ ആണ് തൊഴിലുടമ നഷ്ടപരിഹാരമായി നല്‍കേണ്ടതായി വരിക. എന്നാല്‍, പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ തൊഴിലാളിയുമായുള്ള കരാറില്‍ നിന്ന് പിന്‍മാറുന്ന തൊഴിലുടമ മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കേണ്ടിവരുകയും ചെയ്യും.
https://www.facebook.com/Malayalivartha


























