യാത്രാ മാനദണ്ഡങ്ങളില്‍ മാറ്റവുമായി സൗദി അറേബ്യ..... ചെലവ് കുറഞ്ഞതോടെ സന്ദർശന വിസയിൽ കുടുംബങ്ങളും ധാരാളമായി സൗദിയിലേക്കെത്തി; പുതിയ തീരുമാനം വീട്ടുവേലക്കാരികളുടെ റിക്രൂട്ട്മെൻ്റ് ചെലവിൽ വൻ കുറവ് വരുത്തിയതായി റിക്രൂട്ട്മെൻ്റ് മേഖലയിലെ വിദഗ്ധർ

അന്താരാഷ്ട്ര യാത്രകൾക്ക് അനുമതി നൽകിക്കൊണ്ട് ഇന്ത്യ രംഗത്ത് എത്തിയതിന് പിന്നാലെ പ്രവാസികൾക്ക് ആശ്വാസവാർത്തകളാണ് പുറത്ത് വരുന്നത്. ഇന്ത്യ അയഞ്ഞപ്പോൾ ഗൾഫ് രാഷ്ട്രങ്ങളും നിബന്ധനകളിൽ മാറ്റം വരുത്തിയിരിക്കുകയാണ്.
അങ്ങനെ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ യാത്രാ നിബന്ധനകളില്‍ മാറ്റങ്ങളുമായി അധികൃതർ രംഗത്ത് എത്തി. അങ്ങനെ വിദേശികൾക്കുള്ള ക്വാറൻ്റൈൻ വ്യവസ്ഥ പിൻവലിച്ചതോടെ സൗദിയിലേക്കുള്ള യാത്ര ചെലവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ചെലവ് കുറഞ്ഞതോടെ സന്ദർശന വിസയിൽ കുടുംബങ്ങളും ധാരാളമായി സൗദിയിലേക്കെത്തി തുടങ്ങിയിട്ടുണ്ട്. പുതിയ തീരുമാനം വീട്ടുവേലക്കാരികളുടെ റിക്രൂട്ട്മെൻ്റ് ചെലവിൽ വൻ കുറവ് വരുത്തിയതായി റിക്രൂട്ട്മെൻ്റ് മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ സൗദിയിൽ നിന്ന് കോവിഡ് വാക്സിനെടുക്കാതെ രാജ്യത്തെത്തുന്ന എല്ലാ വിദേശികൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നിർബന്ധമാണെന്നായിരുന്നു വ്യവസ്ഥ. എന്നാൽ രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനുൾപ്പെടെയുള്ള മിക്ക നിയന്ത്രണങ്ങളും പിൻവലിക്കുകയുണ്ടായി. ഇതോടെ വിദേശികൾക്ക് സൗദിയിലേക്ക് വരുന്നതിനുള്ള ചെലവുകളും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈന് ഏകദേശം 60,000 മുതൽ ഒരു ലക്ഷം രൂപയോളം ചെലവഴിച്ചായിരുന്നു മലയാളികളുൾപ്പെടെയുള്ളവർ സൗദിയിലേക്ക് വന്നിരുന്നത്. ക്വാറൻ്റൈൻ പിൻവലിച്ചതോടെ പല പ്രവാസികളും സൗദിയിലേക്ക് തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്.
ഇതുകൂടാതെ ഉംറ തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർധനവുണ്ടായിട്ടുണ്ട്. പുതിയ തീരുമാനം വന്നതോടെ സൗദിയിലേക്ക് സന്ദർശന വിസയിലെത്തുന്ന കുടുംബങ്ങളുടെ എണ്ണവും വർധിക്കുകയാണ് ചെയ്തിട്ടുള്ളത്. കുടുംബങ്ങൾക്ക് വൻ തുക ലാഭിക്കാൻ ക്വാറൻ്റൈൻ പിൻവലിച്ച തീരുമാനം സഹായകരമാകുന്നതാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് വീട്ടു വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവും കുറഞ്ഞതായി റിക്രൂട്ട്മെൻ്റ് മേഖലയിലുള്ളവർ അഭിപ്രായപ്പെടുകയുണ്ടായി. റമദാനിന് മുന്നോടിയായി വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി വീട്ടുവേക്കാരികൾ സൗദിയിലെത്താറുണ്ട്. പുതിയ തീരുമാനം ഇവർക്കെല്ലാം ആശ്വാസകരമായിട്ടുണ്ട്.
അതേസമയം സൗദിയിലേക്ക് പ്രവേശിക്കാന്‍ യാത്രാ നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിബന്ധനയില്‍ മാറ്റം. സൗദിയിലേക്ക് പ്രവേശിക്കാന്‍ ഈ യാത്രക്കാര്‍ മൂന്നാമത്തെ രാജ്യത്ത് 14 ദിവസം താമസിച്ചതിന് ശേഷമേ പ്രവേശിക്കാന്‍ പാടുള്ളൂവെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസത്ത്) അറിയിച്ചു.
കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ യാത്ര താത്കാലികമായി നിരോധിച്ച രാജ്യങ്ങളിലൊന്നിലൂടെ യാത്ര ചെയ്യാത്ത വിസിറ്റ് വിസ ഉടമകള്‍ക്ക് മാത്രമേ രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കൂവെന്ന് ജവാസത്ത് വ്യക്തമാക്കി. തവല്‍ക്കന ആപ്ലിക്കേഷനില്‍ വാക്‌സിന്‍ സ്വീകരിച്ചത് ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ക്ക് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം ചെലവഴിക്കാതെ യാത്ര താത്കാലികമായി നിരോധിച്ച രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സൗദിയില്‍ പ്രവേശിക്കാന്‍ കഴിയുമോയെന്ന ചിലരുടെ ചോദ്യത്തിന് മറുപടിയായാണ് ജവാസത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























