ഗൾഫിൽ സംഭവിക്കുന്നത് മറ്റൊന്ന്...എണ്ണ ഉൽപ്പാദനത്തിൽ വമ്പനായ റഷ്യയെ പിണക്കിയ പല രാജ്യങ്ങളും ഇപ്പോൾ ഗൾഫ് രാഷ്ട്രങ്ങളെ; സൗദിയില്‍ എണ്ണതേടി പോയ ബോറിസ് ജോണ്‍സണ്‍ ശൂന്യമായ കൈകളോടെയാണ് തിരിച്ചുവന്നതെന്ന ആരോപണം ഖണ്ഡിച്ചുകൊണ്ട് മന്ത്രിമാര്‍, ഒറ്റ ദിവസത്തിൽ 81 പേരെ തൂക്കിക്കൊന്ന സൗദിയുടെ ആ നീക്കത്തെ പറയാതെ എതിർത്ത് ബോറിസ് കയ്യടി നേടി...

യുക്രൈൻ- റഷ്യ പോരാട്ടം ഒരയവും കൂടാതെ തുടരുമ്പോൾ ലോകം പലവിധത്തിലുള്ള ദുരിതങ്ങളാണ് നേരിടേണ്ടിവരുന്നത്. പ്രത്യേകിച്ച് എണ്ണ ഉൽപ്പാദനത്തിൽ വമ്പനായ റഷ്യയെ പിണക്കിയ പല രാജ്യങ്ങളും ഇപ്പോൾ ഗൾഫ് രാഷ്ട്രങ്ങളെയാണ് സമീപിക്കുന്നത്. ഇതിനോടകം തന്നെ പല ഗൾഫ് രാഷ്ട്രങ്ങളും എന്നാൽ ഉൽപ്പാദനം വർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ അവിടെയും കൂടുതൽ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന അവസ്ഥ. അത്തരത്തിൽ കഴിഞ്ഞ ദിവസം കുറച്ച് വാർത്തകൾ അന്തരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.
സൗദിയില്‍ എണ്ണതേടി പോയ ബോറിസ് ജോണ്‍സണ്‍ ശൂന്യമായ കൈകളോടെയാണ് തിരിച്ചുവന്നതെന്ന ആരോപണം ഖണ്ഡിച്ചുകൊണ്ട് മന്ത്രിമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം ഉപകരിച്ചു എന്നാണ് അവര്‍ പറയുന്നത്. റഷ്യന്‍ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ മറികടക്കുവാന്‍ സൗദിയില്‍ നിന്നുള്ള എണ്ണവിതരണം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ഉറപ്പ് നേടാന്‍ അദ്ദേഹത്തിനായില്ല എന്നതും ശ്രദ്ധേയമാണ്.
ഡൗണീംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിലും എണ്ണയെ കുറിച്ച് അവ്യക്തമായ ഒരു പരാമര്‍ശം മാത്രമാണ് നൽകിയിട്ടുള്ളത്. എന്നാള്‍, ബോറിസ്‌ജോണ്‍സണ്‍ പറയുന്നത് ദീര്‍ഘകാലമായി ബ്രിട്ടന്‍ പിന്തുടരുന്ന, മനുഷ്യാവകാശ പ്രശ്നങ്ങളിലുള്ള നയം അവിടെ പ്രകടിപ്പിക്കാനായി എന്നതാണ്. അതീവ രഹസ്യാത്മക സ്വഭാവം പുലര്‍ത്തുന്ന രാജ്യത്ത് സ്ഥിതിഗതികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാണിച്ചു.
എന്നാല്‍, സൗദി അധികാരികളുമായി ബോറിസ് ജോണ്‍സണ്‍ മനുഷ്യാവകാശംസംസാരിക്കുന്ന സമയത്ത്, വധശികഷയ്ക്ക് വിധിച്ച മൂന്നു പേരെക്കൂടി വധിച്ചതായി പിന്നീട് സൗദി വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. ഈ വര്‍ഷത്തെ നൂറാമത്തെ മരണശിക്ഷയായിരുന്നു അതിലൊന്ന് എന്ന് എ എഫ് പി പറയുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ ഒരൊറ്റ ദിവസം തന്നെ 81 പേര്‍ക്ക് മരണം വിധിച്ച ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഈ പുതിയ ശിക്ഷ നടപ്പാക്കല്‍ വന്നിരിക്കുന്നത്.
സൗദി അറേബ്യ തീവ്രവാദം ഉള്‍പ്പടെ വ്യത്യസ്തങ്ങളായ കേസുകളിലായിരുന്നു 81 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നത്. അത് ഒരൊറ്റ ദിവസം കൊണ്ട് തന്നെ നടപ്പാക്കിയത് സൂചിപ്പിക്കുന്നത് ഇവര്‍ക്ക് കേസ് വാദിക്കുവാനോ അത് മുന്നോട്ട് കൊണ്ടുപോകാനൊ കഴിഞ്ഞിരുന്നില്ല എന്നാണെന്ന് ഹ്യുമന്‍ റൈറ്റ്സ് വാച്ച് പറഞ്ഞു. സുതാര്യമായ ഒരു നീതിനിര്‍വ്വഹണ രീതിയല്ല അതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ വധിക്കപ്പെട്ടവരില്‍ പകുതിയോളം പേര്‍ സൗദിയിലെ തന്നെ ഷിയാ വിഭാഗക്കാരാണ്. രാജ്യത്തിനകത്ത് കടുത്ത വിവേചനം നേരിടുന്ന ന്യുനപക്ഷമാണിവര്‍ എന്ന് ന്യുയോര്‍ക്ക് ആസ്ഥാനമായ ഹ്യുമന്‍ റൈറ്റ്സ് വാച്ച് വ്യക്തമാക്കുന്നു.
അതേസമയം എണ്ണ നല്‍കുന്ന കാര്യത്തില്‍ ഉറപ്പുകിട്ടിയില്ലെങ്കിലും, മനുഷ്യാവകാശത്തെ കുറിച്ചുള്ള ബോധവത്ക്കരണ പ്രസംഗങ്ങള്‍ ഫലം കാണാതെപോയാലും ബോറിസ് ജോണ്‍സന് സന്തോഷിക്കാന്‍ ഏറെയുണ്ടിപ്പോള്‍. സത്യത്തില്‍ റഷ്യയുടെ യുക്രെയിന്‍ ആക്രമണം ഏറ്റവുമധികം ഉപകാരപ്രദമായത് ബോറിസ് ജോണ്‍സനാണെന്നു തന്നെ പറയാം. പാര്‍ട്ടിഗെയ്റ്റില്‍ തൂങ്ങി ഇളകിയാടിയിരുന്ന പ്രധാനമന്ത്രി കസേര അരക്കിട്ടുറപ്പിക്കാനാണ് ഈ യുദ്ധം ബോറിസിനെ സഹായിച്ചിരിക്കുന്നത്.
അതായത് റഷ്യന്‍ ആക്രമണത്തിനെതിരെ ബ്രിട്ടനില്‍ പൊതുവായി ഉയര്‍ന്ന രോഷം മുതലാക്കാന്‍ ബോറിസ് ജോണ്‍സന് ഭംഗിയായി കഴിഞ്ഞു എന്നതാണ് ഇതിലെ യാഥാര്‍ത്ഥ്യം. യുക്രെയിന് അയുധങ്ങള്‍ നല്‍കുന്നതില്‍ മുന്നില്‍ നിന്നും, നാറ്റോയുടെ മറ്റ് അംഗരാജ്യങ്ങളെ അതിന് പ്രേരിപ്പിച്ചും അതുപോലെ അമേരിക്കയുമായി ചേര്‍ന്ന് കടുത്ത ഉപരോധങ്ങള്‍ പ്രഖ്യാപിച്ചുമൊക്കെ ഒരു യുദ്ധകാല പ്രധാനമന്ത്രിക്ക് ലഭിക്കുന്ന വീരപരിവേഷമാണ് ബോറിസ് ജോണ്‍സണ്‍ നേടിയെടുത്തിരിക്കുന്നത്.
അങ്ങനെ പാര്‍ട്ടി ഗേറ്റിനെ കുറിച്ച് നടക്കുന്ന പൊലീസ് അന്വേഷണത്തില്‍ ബോറിസ് ജോണ്‍സന് പിഴയൊടുക്കേണ്ടി വന്നാല്‍ പോലും ഉടനെയൊന്നും പാര്‍ട്ടി വിമതര്‍ അദ്ദേഹത്തിനെതിരെ തിരിയാന്‍ ധൈര്യപ്പെടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പൊതുവെ വിലയിരുത്തുന്നത്. നിരലംബരായ യുക്രെയിന്‍ ജനതയ്ക്ക് സഹയഹസ്തം നീട്ടിയ ഉദാരമനസ്‌കന്‍ മാത്രമല്ല ഇന്ന് ഭൂരിഭാഗം ബ്രിട്ടീഷ് ജനതയുടേ കണ്ണിലും ബോറിസ് ജോണ്‍സണ്‍ മറിച്ച്, എക്കലത്തും തങ്ങള്‍ വെറുത്തിരുന്ന സോവിയറ്റ് ഭൂതത്തിന്റെ പുനരവതാരമാകാന്‍ പോകുന്ന പുടിന്‍ എന്ന ഏകാധിപതിയെ അടിച്ചു നിര്‍ത്തുന്ന വീരപുരുഷന്‍ കൂടിയാണ് ഇന്ന് ബോറിസ് ജോണ്‍സണ്‍. എന്തൊക്കെ മാറിമറിഞ്ഞാലും റഷ്യയോട് മുഖം തിരിച്ച ലോകരാഷ്ട്രങ്ങൾക്ക് ഇനി രക്ഷ ഗൾഫ് മേഖല തന്നെ എന്നതിൽ സംശയമില്ല.
https://www.facebook.com/Malayalivartha


























