പ്രവാസികൾക്ക് ജോലി ഉടൻ; വിവിധ തൊഴിലുകളില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികളെ അതേ ജോലിയിലേക്ക് തിരിച്ചെടുക്കാന്‍ ഒരുങ്ങി കുവൈറ്റ് സർക്കാർ, പഴയ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് ശേഷം പുതിയ ജോലിയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തവരെ തിരിച്ചെടുക്കുന്നതിലൂടെ ലക്ഷ്യംവയ്ക്കുന്നത് മറ്റൊന്ന്, നാട്ടിൽ എത്തിയ പ്രവാസികൾക്ക് പുതുപ്രതീക്ഷ നൽകി ഗൾഫ് രാഷ്ട്രം....

കൊറോണ വ്യാപനത്തിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ സംഭവിക്കുന്നത്. ഇളവുകൾക്ക് പിന്നാലെ സ്വദേശിവത്കരണം കടുപ്പിക്കാനും അധികാരികൾ മടിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതിലൂടെ ഒട്ടനവധി പ്രവാസികളും ജോലി ലഭിക്കാതെയും നാട്ടിലേക്ക് തിരികെ എത്തിയിരുന്നു. എന്നാൽ ഓർക്കുക എന്തൊക്കെയാണെങ്കിലും എത്ര തന്നെ സ്വദേശികൾക്ക് പ്രാധാന്യം നൽകിയാലും പ്രവാസികൾ ഗൾഫ് രാഷ്ട്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ്. അത്തരത്തിൽ പ്രവാസികൾക്കു സന്തോഷം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇനിമുതൽ തലയെടുപ്പോടെ തന്നെ ജോലി ചെയ്യാം....
അതായത് വിവിധ തൊഴിലുകളില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികളെ അതേ ജോലിയിലേക്ക് തിരിച്ചെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കുവൈറ്റ്. എണ്ണ മേഖലയിലെ തൊഴിലാളികളെയാണ് നിലവില്‍ കുവൈറ്റ് തിരിച്ചെടുക്കുന്നത് എങ്കിലും മറ്റുള്ള മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതായിരിക്കും എന്നും സൂചനയുണ്ട്. ഇതിനായുള്ള നിര്‍ദേശം രാജ്യം പുറപ്പെടുവിച്ചുകഴിഞ്ഞു. പിരിച്ചുവിടുന്നതിന് മുമ്പ് തന്നെ തൊഴിലാളി ചെയ്ത അതേ തൊഴില്‍ ഗ്രേഡും ശമ്പളവും നല്‍കി തന്നെ ആയിരിക്കും തിരിച്ചെടുക്കുക.
1969 ലെ ഓയില്‍ സെക്ടര്‍ ലേബര്‍ നിയമത്തിലെ നമ്പര്‍ 28 ലെ ഒരു ഖണ്ഡിക ഉള്‍പ്പെടുത്തികൊണ്ടാകും പുതിയ നിര്‍ദേശം ചേര്‍ക്കപ്പെടുക. പഴയ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് ശേഷം പുതിയ ജോലിയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തവരെ തിരിച്ചെടുക്കുന്നതായിരിക്കും. പഴയ ജോലിയിലേക്ക് തിരിച്ചെടുക്കാന്‍ തൊഴിലാളി പിരിച്ചുവിട്ട് അഞ്ച് വര്‍ഷത്തില്‍ അധികമാകാന്‍ പാടില്ലെന്ന് നിര്‍ദേശം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതുകൂടാതെ, എണ്ണ മേഖലയില്‍ ചെയ്ത ജോലിയുടെ അവസാന രണ്ട് വര്‍ഷങ്ങളില്‍ തൊഴിലാളി മോശം അല്ലെങ്കില്‍ കുറഞ്ഞ പ്രകടനം കാഴ്ച്ചവെച്ചാല്‍ തിരിച്ചെടുക്കില്ലെന്നും നിര്‍ദേശം അനുശാസിക്കുകയാണ്.
അതേസമയം കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസ മാര്‍ച്ച് 20 മുതല്‍ അനുവദിച്ചു തുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം അറിയിച്ചതാണിത്. രാജ്യത്ത് സ്ഥിരതാമസമുള്ള വിദേശികള്‍ക്ക് കുടുംബ സന്ദര്‍ശന വിസ ലഭിക്കാന്‍ വേണ്ട കുറഞ്ഞ ശമ്പളം 250 ദീനാറാണ്. ദീര്‍ഘനാളായി അവധിയെടുത്ത് നാട്ടില്‍ പോകാന്‍ കഴിയാത്ത പ്രവാസികള്‍ സന്ദര്‍ശന വിസയില്‍ കുടുംബത്തെ കൊണ്ടുവരാന്‍ അവസരം കാത്തിരിക്കുകയാണ്.
നിലവില്‍ കമേഴ്സ്യല്‍, ഫാമിലി സന്ദര്‍ശന വിസകള്‍ മന്ത്രിസഭയുടെയും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
വളരെ കുറച്ച് വിസ മാത്രമേ ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ളൂ. ഇതിലധികവും ആരോഗ്യ മേഖലയിലെയും തൊഴില്‍ മേഖലക്ക് ആവശ്യമായ ചില പ്രഫഷനലുകളിലെ ഉപദേശകരുമായിരുന്നു.
കൂടാതെ ഇപ്പോള്‍ രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഏറക്കുറെ നീക്കിയിരിക്കുകയാണ്. പുതിയ കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും ടി.പി.ആര്‍ നിരക്കും കുറഞ്ഞുവരുന്നത് ആശ്വാസമാണ്. പ്രതിരോധ കുത്തിവെപ്പില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതിന്റെ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് അടുത്തുവരുകയാണ്.
https://www.facebook.com/Malayalivartha


























