ഷാർജ - കോഴിക്കോട് വിമാന സർവീസ് വീണ്ടും എത്തുന്നു; അന്താരാഷ്ട്ര വിമാന വിലക്ക് നീക്കിയതോടെ വിമാന സർവീസ് വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുന്നതായി അധികൃതർ, വിമാന യാത്രക്കാർക്ക് വിമാനത്തിന്റെ സമയവും കൂടുതൽ ലഗേജുകൾ അനുവദിക്കുന്നതും ഏറെ പ്രധാന ഘടകമായി മാറി! ഷാർജയിലെ പ്രവാസികൾക്ക് കോഴിക്കോട് എത്തുന്നതിലേക്കായി 430 ദിർഹം വിമാന നിരക്കായി കൊടുത്താൽ മതിയാകും, പ്രവാസികൾക്ക് ഇത് സന്തോഷ വാർത്ത

പ്രവാസികൾ നാളുകളായി കാത്തിരുന്ന ആ വാർത്ത എത്തിയിരിക്കുകയാണ്. ഷാർജ - കോഴിക്കോട് വിമാന സർവീസ് വീണ്ടും പുനരാരംഭിക്കുന്നതായി റിപ്പോർട്ട്. മാർച്ച് 28 മുതലാണ് വിമാന സർവീസ് ആരംഭിക്കുന്നത് കഴിയുന്നത്. കൊവിഡ് വ്യാപന സാഹചര്യത്തിൽ സർവീസുകൾ നിർത്തി വച്ചിരുന്നു. എന്നാൽ, അന്താരാഷ്ട്ര വിമാന വിലക്ക് നീക്കിയതോടെ വിമാന സർവീസ് വീണ്ടും പുനരാരംഭിക്കുകയാണ്. പ്രവാസികൾക്ക് ഏറെ സഹായകരവും ആകർഷിക്കുന്നതുമായ വിമാന സർവീസുകളിൽ ഒന്നാണ് ഷാർജ - കോഴിക്കോട് വിമാന സർവീസ് എന്നത്.
കൊവിഡ് കുറയുന്ന സാഹചര്യത്തിലാണ് വീണ്ടും സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്. കൊവിഡ് സാഹചര്യത്തിന് മുൻപ് ആഴ്ചയിൽ എല്ലാ ദിവസവും പ്രവാസികൾക്കായി എയർ ഇന്ത്യ ഈ സർവീസ് നടത്തിയിരുന്നു. വർഷങ്ങളായി ഇന്ത്യൻ എയർലൈൻസ് വിമാനങ്ങളാണ് കോഴിക്കോട് നിന്നും ഷാർജയിലേക്ക് സർവീസ് നടത്തുന്നത്. വിമാന യാത്രക്കാർക്ക് വിമാനത്തിന്റെ സമയവും കൂടുതൽ ലഗേജുകൾ അനുവദിക്കുന്നതും ഏറെ പ്രധാന ഘടകമായി മാറിയിട്ടുണ്ട്. ഈ വിമാന സർവീസുകളുടെ സമയം രാത്രി കാലങ്ങളിൽ ആണെന്നതും മറ്റൊരു പ്രത്യേകത എന്നത്. എല്ലാ ദിവസവും സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഷാർജയിൽ നിന്നും രാത്രി ഒരു മണിക്കാണ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടുന്നത്.
എന്നാൽ, ഇന്ത്യൻ സമയം രാവിലെ 6 . 35 കൂടി വിമാനം കോഴിക്കോട് പറന്നിറങ്ങുന്നതാണ്. ഇതേപടി, കോഴിക്കോട് നിന്ന് രാത്രി പത്തിനാണ് ഷാർജ - കോഴിക്കോട് എയർ ഇന്ത്യ സർവീസ് പ്രവർത്തനമാരംഭിക്കുന്നത്. ഷാർജയിൽ ഇത് രാത്രി 12.05 - ന് എത്താറാണ് പതിവ് രീതി. വളരെ കുറഞ്ഞ നിരക്ക് എന്നതും പ്രവാസികളെ സംബന്ധിച്ച് ഏറെ ആശ്വാസമാണ്. ഷാർജയിലെ പ്രവാസികൾക്ക് കോഴിക്കോട് എത്തുന്നതിലേക്കായി 430 ദിർഹം വിമാന നിരക്കായി കൊടുത്താൽ മതിയാകുന്നതാണ്. ഇതിനുപുറമേ, പ്രവാസികൾക്ക് ലഗേജുകൾ കൊണ്ടു വരുന്നതിന് മറ്റ് നിയന്ത്രണവും ഇല്ല. എക്കണോമി ക്ലാസിൽ 40 കിലോ ബാഗേജ് കൊണ്ടു പോകാൻ ഈ വിമാന സർവീസിലൂടെ സാധിക്കുന്നതാണ്. എന്നാൽ, ബിസിനസ് ക്ലാസ്സിൽ 45 കിലോ ബാഗേജ് കൊണ്ടു പോകാനും കഴിയും.
അതോടൊപ്പം തന്നെ എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജൻസികൾ വഴിയോ പ്രവാസികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യ-സൗദി സർവീസുകളും പുനരാരംഭിക്കുകയാണ്. ഈ മാസം 27 - മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. സർവീസുകൾ ആരംഭിക്കുന്നതിന് പിന്നാലെ പ്രവാസികൾക്കായി ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസാണ് സൗദിയിലേക്ക് സർവീസ് നടത്തുക. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വീണ്ടും സർവ്വീസുകൾ പുനരാരംഭിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
വ്യോമയാന മന്ത്രാലയം മാർച്ച് 27 - മുതൽ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസുമാണ് സർവീസുകൾ വീണ്ടും പുനരാരംഭിക്കുന്നത്. കൊച്ചി - ജിദ്ദ സെക്ടറിൽ നിന്ന് വെള്ളിയാഴ്ചകളിലും എയർ ഇന്ത്യ എക്‌സ് പ്രസ് സർവീസ് നടത്തും. എന്നാൽ, കോഴിക്കോട് - ജിദ്ദ സെക്ടറിൽ ആഴ്ചയിൽ നാല് സർവീസുകൾ ഉണ്ടാകും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നിങ്ങിനെയാണ് സർവ്വീസ്.
എന്നാൽ, കോഴിക്കോട് - റിയാദ് സെക്ടറിൽ നിന്ന് തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളാണ് സർവ്വീസുകൾ ഉണ്ടാകുന്നത്. കോഴിക്കോട്- ദമ്മാം സെക്ടറിൽ നിന്ന് ഞായർ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സർവ്വീസ്. അതേസമയം, കണ്ണൂർ റിയാദ് സെക്ടറിൽ നിന്ന് വ്യാഴം ഞായർ ദിവസങ്ങളിലുമാണ് സർവ്വീസുകൾ. അതേസമയം, കേരളത്തിൽ നിന്നും സൗദിയിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് ഹാൻഡ് ബാഗിന് പുറമേ 20 കിലോ ബാഗേജ് ആണ് നിലവിൽ അനുവദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























