പ്രവാസികളേ....നിങ്ങൾക്കിതാ വമ്പൻ ഓഫർ, ഈ ഇളവുകൾ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം, ഇവ പാലിക്കാൻ പറ്റാത്തവരാണ് നിങ്ങൾ എങ്കിൽ അതിനുള്ള അവസരമാണ്, കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും, വേഗമാകട്ടേ....!!!

ഏതൊരു രാജ്യത്ത് ചെന്നാലും അവിടുത്തെ നിയമം അനുസരിച്ച് ജീവിക്കുക എന്നാതാണ് ശരിയായ രീതി. പരിമിതികൾ മൂലമോ അറിവില്ലായ്മ കൊണ്ടോ ചിലപ്പോൾ നിയമങ്ങൾ അതത് സമയത്ത് പലിക്കാൻ കഴിഞ്ഞെന്ന് വരില്ല. ചിലപ്പോൾ അത് മനപൂർവ്വമാകണമെന്നില്ല.ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ സാഹചര്യത്തിൽ ഇവ പാലിക്കാൻ നിങ്ങൾക്ക് പറ്റാത്തവരാണെങ്കിൽ അതിനുള്ള അവസരമാണ് ഇപ്പോൾ.
അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ഖത്തര്‍.2021 ഒക്ടോബര്‍ 10 നാണ് ഇളവ് ആരംഭിച്ചത്. ഇതുസംബന്ധിച്ച കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കുകയാണ്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികള്‍ക്കും കമ്പനികള്‍ക്കുമാണ് ഇളവ് ലഭിക്കുന്നത്.
അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ശിക്ഷാ നടപടികള്‍ ഇല്ലാതെ നിയമവിധേയമായി തന്നെ സ്വദേശത്തേക്ക് മടങ്ങുകയോ അല്ലെങ്കില്‍ നിലവിലെ തൊഴിലുടമയുടെ കീഴില്‍ റസിഡന്‍സി പെര്‍മിറ്റ് പുതുക്കുകയോ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറുകയോ ചെയ്യാനുള്ള അവസരമാണ് ഖത്തര്‍ ഒരുക്കിയിട്ടുള്ളത്.
സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ട്, ഓപ്പണ്‍ ടിക്കറ്റ് എന്നിവ സഹിതം സല്‍വ റോഡിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പിനെ സമീപിക്കണമെന്നാണ് നിര്‍ദ്ദേശം.അപ്പോൾ ഇതി അവസാന തീയതിക്കായി അധികം സമയമില്ല. വേഗം തന്നെ ഇവ പാലിക്കാത്ത പ്രവാസികളാരെങ്കിലുമുണ്ടെങ്കിൽ അവ അവസാന തീയതിക്ക് മുമ്പായി നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാൻ ശ്രദ്ധിക്കുക.
അതേസമയം, സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നതിലൂടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി മെട്രാഷ്- 2 ആപ്പില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പുതുതായി ആറ് സേവനങ്ങളാണ് മെട്രാഷ്- 2 ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്. വിസ സേവനങ്ങള്‍ക്കു പുറമെ, റിക്രൂട്ട്മെന്റ് ആപ്ലിക്കേഷന്‍ റിവ്യൂ കമ്മിറ്റിയുടെ സേവനങ്ങള്‍, കമ്പനികളുടെ രജിസ്ട്രേഷന്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
ബിസിനസ്മെന്‍ വിസ, ഒഫീഷ്യല്‍ വിസ, ടൂറിസ്റ്റ് എന്നിവയുടെ കാലാവധി നിബന്ധനകള്‍ക്കു വിധേയമായി നീട്ടുന്നതിനുള്ള സൗകര്യമാണ് മെട്രാഷ് ആപ്പില്‍ പുതുതായി ചേര്‍ത്തിരിക്കുന്ന സേവനങ്ങളിലൊന്ന്.പ്രത്യേക സാഹചര്യങ്ങളില്‍ ഈ വിസകളുടെ കാലാവധി നീട്ടുന്നിതിനുള്ള അപേക്ഷ ആപ്പ് വഴി സമര്‍പ്പിക്കാനാകും. ഇതിനുള്ള സാഹചര്യവും ആവശ്യമായ രേഖകളും ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ അപേക്ഷ ഓണ്‍ലൈനായി വിലയിരുത്തിയ ശേഷം വിസ എസ്‌ക്റ്റെന്‍ഷന്‍ അനുവദിക്കും.
വിസ ഉടമകള്‍ക്ക് തങ്ങളുടെ നിലവിലെ തൊഴിലുടമയെ മാറ്റാനുള്ള സൗകര്യവും ഇനി മുതല്‍ മെട്രാഷ്- 2 ആപ്പില്‍ ലഭിക്കും. ഇതിനുള്ള അപേക്ഷ നല്‍കാനുള്ള സൗകര്യമാണ് ആപ്പില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. തൊഴില്‍ വിസയില്‍ രാജ്യത്തിനകത്തുള്ള വിസ ഹോള്‍ഡര്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുക. നിലവിലെ തൊഴിലുടമയുടെ നിരാക്ഷേപ പത്രം ഇതിനായി ആപ്പില്‍ അപ്ലോഡ് ചെയ്യണം.
മറ്റ് നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ നിലവിലെ തൊഴിലുടമയില്‍ നിന്ന് പുതിയ തൊഴിലുടമയിലേക്ക് തൊഴില്‍ വിസ മാറ്റുവാന്‍ സാധിക്കും. മെട്രാഷ്-2 ആപ്പിലെ റെസിഡന്‍സി സര്‍വീസ് വിന്‍ഡോ വഴി ഫാമിലി വിസയിലെ സ്പോണ്‍സറെ മാറ്റാനും ഇനി മുതല്‍ അവസരം ലഭിക്കും.
നിലവിലെ കുടുംബ സ്പോണ്‍സറില്‍ നിന്ന് മറ്റൊരാളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ഫാമിലി വിസയിലുള്ളവര്‍ക്ക് ഇതിലൂടെ സാധിക്കും. പുതിയ സ്പോണ്‍സറാണ് ഇതിനുള്ള അപേക്ഷ നല്‍കുകയും ആവശ്യമായ രേകഖകള്‍ സമര്‍പ്പിക്കുകയും ചെയ്യേണ്ടത്.നവജാത ശിശുക്കള്‍ക്ക് വിസ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും മെട്രാഷ്- 2 ആപ്പില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.
ഫാമിലി വിസിറ്റ് വിസയില്‍ രാജ്യത്ത് വന്ന അമ്മമാരുടെ മക്കള്‍ക്കാണ് ഈ സേവനം ലഭിക്കുക. ഫാമിലി വിസിറ്റ് വിസയിലായിരിക്കെ രാജ്യത്ത് വച്ച് പിറന്ന കുഞ്ഞുങ്ങള്‍ക്ക് ഇതുവഴി വിസ എടുക്കാന്‍ സാധിക്കും. അമ്മയുടെ സ്പോണ്‍സറാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. അമ്മയ്ക്ക് ലഭിച്ച അതേ രീതിയിലുള്ള വിസ തന്നെയാവും നവജാത ശിശുവിനും ലഭിക്കുക.
മെട്രാഷ്-2 ആപ്പില്‍ പുതുതായി ഏര്‍പ്പെടുത്തിയ സേവനങ്ങളില്‍ മറ്റൊന്ന് എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷനാണ്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷന്‍ വഴി കംപ്യൂട്ടര്‍ കാര്‍ഡ് സ്വന്തമാക്കാന്‍ ഇതിലൂടെ സാധിക്കും.
https://www.facebook.com/Malayalivartha


























