രണ്ടര വര്ഷത്തോളമായി കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിൻവലിച്ചതോടെ ചില മാറ്റങ്ങളുമായി അധികൃതർ, ഈ മാസം 27 മുതലാണ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം, ഗോ ഫസ്റ്റ് ഉൾപ്പെടെ ചില എയർലൈനുകൾ ഇതിനോടകം തന്നെ പുതിയ സർവീസുകളും തുടങ്ങി

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ ഒന്നൊന്നായി പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. അങ്ങനെ രണ്ടരവര്ഷത്തോളമായി കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ഇന്ത്യയും എത്തിയതോടെ ഇനി അനായാസം യാത്ര ചെയ്യാം. ഇത്തരത്തിൽ സാഹചര്യം മാറുന്നതിന് പിന്നാലെ തന്നെ വിമാന സർവീസുകൾ പഴയ നിലയിൽ ആവുകയാണ്. ഇതിന്റെ ഭാഗമായി വിമാന സർവീസുകളിലും സമയത്തിലും മാറ്റം വരുത്തിയിരിക്കുകയാണ് അധികൃതർ.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്കും സമയത്തിനും മാറ്റമുണ്ടാകുന്നതായിരിക്കും. ഈ മാസം 27 മുതലാണ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം പ്രാബല്യത്തിൽ വരുന്നത്. രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിൻവലിച്ചതോടെയാണ് മാറ്റം വന്നിരിക്കുന്നയത്. വിമാന സർവീസുകളിൽ ചില വിഭാഗക്കാർക്ക് മാത്രമാണ് മാറ്റം ഉള്ളത്. അതേസമയം, ഗോ ഫസ്റ്റ് ഉൾപ്പെടെ ചില എയർലൈനുകൾ ഇതിനോടകം തന്നെ പുതിയ സർവീസുകളും തുടങ്ങിയിട്ടുണ്ട്.
1 ) ഗോ ഫസ്റ്റ് വിമാന സർവ്വീസ്.
∙ അബുദാബി - കണ്ണൂർ സർവ്വീസ്, പുതിയ സർവീസാണ് ഇത്. ആഴ്ചയിൽ 7 ദിവസവും ഉണ്ടാകും. രാത്രി 10.20 നാണ് സമയം.
∙ അബുദാബി - മുംബൈ സർവ്വീസ്. ഏപ്രിൽ 22 മുതൽ ആരംഭിക്കും. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉണ്ടാകും. സമയം രാത്രി 11.10 ന്.
∙ അബുദാബി - ഡൽഹി സർവ്വീസ്. ഏപ്രിൽ 15 മുതൽ ആരംഭിക്കും. രാത്രി 10.35 നാണ് സമയം. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സർവ്വീസ് ഉണ്ടാകും.
∙ അബുദാബി - കൊച്ചി സർവ്വീസ്, ദിവസേന (സമയം ഉടൻ പ്രഖ്യാപിക്കും) എന്നാണ് വിവരം.
എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവ്വീസ്
∙ അബുദാബി - കണ്ണൂർ സർവ്വീസ് -- ദിവസേന ഉച്ചയ്ക്ക് ഒരു മണിക്ക്
∙ അബുദാബി - തിരുവനന്തപുരം സർവ്വീസ് -- ദിവസേന രാത്രി 9.10 നാണ് സമയം.
∙ അബുദാബി - കൊച്ചി സർവ്വീസ് -- ദിവസേന രാത്രി 10 നാണ് സർവ്വീസ്.
∙ അബുദാബി - കോഴിക്കോട് സർവ്വീസ്. വെളുപ്പിന് 12.20 ന് സമയം,
∙ അബുദാബി-ട്രിച്ചി സർവ്വീസ് -- ഉച്ചയ്ക്ക് 2.30 നാണ് സമയം.
∙ അബുദാബി - മംഗലാപുരം സർവ്വീസ്. രാത്രി 11.45 ന് സമയം.
∙ അൽഐൻ - കോഴിക്കോട് സർവ്വീസ്. ഞായർ, വ്യാഴം ദിവസങ്ങളിൽ ആണ് സർവ്വീസ് നടക്കുക. ഉച്ചയ്ക്ക് 2.20ന് സമയം
എയർ ഇന്ത്യ സർവ്വീസ്
∙ അബുദാബി-മുംബൈ സർവ്വീസ്. ദിവസേന വെളുപ്പിന് 1.35 നാണ് സർവ്വീസ് ആരംഭിക്കുക.
∙ ദുബായ് - കൊച്ചി സർവ്വീസ്. ദിവസേന ഉണ്ടാകും ഉച്ചയ്ക്ക് 1.35 നാണ് സമയം.
∙ ദുബായ് - കോഴിക്കോട് സർവ്വീസ്. ദിവസേന ഉച്ചയ്ക്ക് 2.45 നാണ് ഈ സർവ്വീസ്.
∙ ദുബായ്-ചെന്നൈ സർവ്വീസ്. എല്ലാ ദിവസവും രാത്രി 11.30ന്
∙ ദുബായ്-ഡൽഹി സർവ്വീസ്. എല്ലാ ദിവസവും വെളുപ്പിന് 5 - ന് .
∙ ദുബായ്-മുംബൈ സർവ്വീസ്. ദിവസേന വെളുപ്പിനാണ് ആരംഭിക്കുന്നത്. രാവിലെ 5 - ന്, രാത്രി 11.45 ന്
∙ ദുബായ്-ഹൈദരാബാദ് സർവ്വീസ്. എല്ലാ ദിവസവും വെളുപ്പിന് 1.05, 5 - ന്
∙ ദുബായ്-ഇൻഡോർ വിമാന സർവ്വീസ്. ശനി മാത്രമാണ് ഈ സർവ്വീസ്. രാത്രി 11.40 നാണ് സമയം.
∙ ഷാർജ-കോഴിക്കോട് സർവ്വീസ്. ദിവസേന വെളുപ്പിന് 1 നാണ് സമയം.
ഇൻഡിഗോ സർവ്വീസ്
∙ അബുദാബി-കൊച്ചി സർവ്വീസ് - ദിവസേന വെളുപ്പിന് 2.35 ന് ആരംഭിക്കും
∙ അബുദാബി-മുംബൈ സർവ്വീസ് . ദിവസേന വെളുപ്പിന് 12.25 ന്
∙ അബുദാബി-ഡൽഹി സർവ്വീസ് - ദിവസേന വെളുപ്പിനാണ്. 12.40ന് സമയം.
∙ ഷാർജ - തിരുവനന്തപുരം സർവ്വീസ് -- ദിവസേന വെളുപ്പിന് 5 ന് ആരംഭിക്കും.
∙ ഷാർജ-ലക്നൗ സർവ്വീസ്. എല്ലാ ദിവസവും വെളുപ്പിന് 1 - ന്
∙ ഷാർജ-അമൃത് സർവ്വീസ്. എല്ലാ ദിവസവും. വൈകിട്ട് 4.05 ന് ആരംഭിക്കും.
∙ ഷാർജ-ഹൈദരാബാദ് സർവ്വീസ്. ദിവസവും ഉണ്ടാകും രാത്രി 10.45 നാണ് സർവ്വീസ്.
∙ ദുബായ്-കോഴിക്കോട് സർവ്വീസ്. ദിവസേന പുലർച്ചെ 4.25ന്
∙ ദുബായ്-മുംബൈ സർവ്വീസ് -- ഏപ്രിൽ 16 മുതൽ ആരംഭിക്കും. ദിവസേന വെളുപ്പിന് 5 നാണ് സർവ്വീസ്.
∙ ഷാർജ - ലക്നൗ സർവ്വീസ്. എല്ലാ ദിവസവും വെളുപ്പിന് 5.45 മണിക്ക്.
∙ ദുബായ് തിരുച്ചിറപ്പള്ളി -- ആഴ്ചയിൽ 3 ദിവസം മാത്രമാണ് സർവ്വീസ്. രാവിലെ 10.10 നാണ് സമയം.
∙ ദുബായ്-മംഗലാപുരം സർവ്വീസ് . ആഴ്ചയിൽ 4 ദിവസമാണ് സർവ്വീസ്. രാവിലെ 10.10 ന് സമയം.
∙ ദുബായ്-ഡൽഹി എല്ലാ ദിവസവും രാവിലെ 10.40 ന് ആരംഭിക്കും.
∙ ദുബായ്-മുംബൈ സർവ്വീസ്. ദിവസേന രാവിലെ 11.25 നും വൈകിട്ട് 5.55, നും രാത്രി 10 നും ആണ് സർവ്വീസ്.
∙ ദുബായ്-കൊച്ചി സഡവ്വീസ്... ദിവസേന രാവിലെ 11.50 സമയം.
∙ ദുബായ്-അഹമ്മദാബാദ് സർവ്വീസ്. എല്ലാ ദിവസവും വൈകിട്ട് 5.05 ന്...
∙ ദുബായ്-ഡൽഹി എല്ലാ ദിവസവും വൈകിട്ട് 7.40ന് സർവ്വീസ്.
∙ ദുബായ്-ചെന്നൈ ദിവസേന രാത്രി 8.50ന്
∙ ദുബായ്-ഹൈദരാബാദ് സർവ്വീസ്.. ദിവസേന രാത്രി 10.20 ന്
∙ ദുബായ്-ബെംഗളൂരു ദിവസേന രാത്രി 11.10ന് -- എന്നിങ്ങനെയാണ് സർവ്വീസുകളും സമയക്രമവും.....
https://www.facebook.com/Malayalivartha


























