സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും; ജനങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദത്തിന് ഫലമുണ്ടാകാതിരിക്കില്ല; പാവപ്പെട്ടവരാണ് ഇതിന്റെയെല്ലാം ദുരന്തഫലം അനുഭവിക്കേണ്ടി വരുന്നത്; സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രെഫ. മാധവ് ഗാഡ്ഗില്‍

സില്‍വര്‍ലൈന്‍ പദ്ധതി വമ്പൻ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് പ്രെഫ. മാധവ് ഗാഡ്ഗില്‍. സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രെഫ. മാധവ് ഗാഡ്ഗില്‍ പറഞ്ഞിരിക്കുന്നു. പാവപ്പെട്ടവരാണ് ഇതിന്റെയെല്ലാം ദുരന്തഫലം അനുഭവിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദത്തിന് ഫലമുണ്ടാകാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ-റെയില്‍ പദ്ധതി തണ്ണീര്‍ത്തടങ്ങളെ ബാധിക്കും. അതിനാല്‍ 28 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍ വ്യക്തമാക്കി. ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടമില്ലാതാകുന്നതോടെ 98 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തു. എന്നാൽ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ പ്രൊഫ. എം.കെ. പ്രസാദ് എന്‍ഡോവ്മെന്റ് പ്രഭാഷണം ഓണ്‍ലൈനായി നടത്തവേ അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























