സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്; രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 133 പേർക്ക്, ആശങ്കയോടെ പ്രവാസികൾ
സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വരുകയാണ്. അതായത് പുതുതായി 133 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ നൂറിൽ താഴെയായിരുന്നു രോഗികളുടെ എണ്ണം ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി നൂറിന് മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇതുകൂടാതെ നിലവിൽ ചികിത്സയിലിരുന്ന 171 പേർ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. പുതുതായി രണ്ട് മരണങ്ങളും രേഖപ്പെടുത്തിയിരിക്കുകയാണ്. ആകെ കൊവിഡ് രോഗികളുടെ എണ്ണം 749730 ഉം രോഗമുക്തരുടെ എണ്ണം 732284 ഉം ആയിരിക്കുകയാണ്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 9030 ആയി. നിലവിൽ 8416 പേർ രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.
എന്നാൽ ഇവരിൽ 184 പേർ ഗുരുതരാവസ്ഥയിലാണ് ഉള്ളത്. റിയാദിലാണ് ഏറ്റവുമധികം രോഗം (30) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജിദ്ദയിൽ ഇരുപതും മദീനയിൽ പതിമൂന്നും മക്കയിൽ പത്തും ത്വാഇഫിലും ദമാമിലും ഏഴ് വീതവും അബഹയിൽ ആറുമാണ് കേസുകൾ ഉള്ളത്.
https://www.facebook.com/Malayalivartha


























