അവസാന മുന്നറിയിപ്പ് നൽകി ഗൾഫ് രാഷ്ട്രം; അംഗീകൃത ലൈസൻസ് ഇല്ലാതെ വിദേശത്ത് നിന്ന് തൊഴിലാളികളെ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്കും വ്യക്തികൾക്കും മുന്നറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം

ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികക്ക് തൊഴിൽ നൽകുന്നതിൽ കടുത്ത നിബന്ധനകൾ നൽകുകയാണ്. കൊറോണ വ്യാപനത്തിന് പിന്നാലെ എല്ലാ ഗൾഫ് രാഷ്ട്രങ്ങളും ഇളവുകൾ അനിവധിച്ചുകൊണ്ട് ഉണരുമ്പോൾ കരുതിയിരിക്കണം. ഇപ്പോഴിതാ അംഗീകൃത ലൈസൻസ് ഇല്ലാതെ വിദേശത്ത് നിന്ന് തൊഴിലാളികളെ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്കും വ്യക്തികൾക്കും മുന്നറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്.
രാജ്യത്തിന്റെ നിയമങ്ങൾ ശക്തമായി പാലിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്. അനുമതിയില്ലാതെ തന്നെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം ട്വീറ്റ് ചെയ്തു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
അതോടൊപ്പം തന്നെ കരാർ അടിസ്ഥാനത്തിൽ ആണ് വിദേശത്ത് നിന്നും തൊഴിലാളികലെ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്നത്. മാന്‍പവര്‍ ഓഫിസുമായി ബന്ധപ്പെട്ട് പേപ്പറുകൾ ശരിയാക്കിയ ശേഷം ആയിരിക്കും തൊഴിലാളികളെ എത്തിക്കുക. റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് സ്ഥാപനത്തിനും വ്യക്തികൾക്കും മുന്നിലുള്ള നിയമങ്ങൾ എല്ലാം പാലിക്കണം എന്നും അധികൃതർ അറിയിക്കുകയുണ്ടായി. തൊഴിൽ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള അംഗീകൃത ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ തൊഴിലാളികൾ ഇത്തരത്തിലുള്ള ഏജസികളുമായി കരാറിൽ ഏർപ്പെടാൻ പാടുള്ളു.
ഇതുകൂടാതെ രാജ്യത്തേക്ക് തൊഴിലാളികളെ റിക്രൂട്ട്മെന്‍റ് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം കർശനമായി നിരീക്ഷിക്കുന്നതാണ്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം കുറ്റമറ്റതാക്കുന്നതിന് ആവശ്യമായ നടപടികളുമായാണ് തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. നിയമം അനുസരിക്കാത്ത 24 ലേബർ റിക്രൂട്ട്മെന്‍റ് ഓഫിസുകളാണ് കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയത്.
അതേസമയം, ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ തല്‍സമയം ലഭ്യമാക്കാന്‍ ആരാധകര്‍ക്ക് ഒരു അവസരം കൂടി നല്‍കി സംഘാടകര്‍. നേരത്തേ അവസാനിച്ച ആദ്യ ഘട്ട ബുക്കിംഗില്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുകയാണ് ലക്ഷ്യം.രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിംഗ് നാളെ മാര്‍ച്ച് 23 ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകരായ ഫിഫ അറിയിച്ചു.
നേരത്തെ ബുക്ക് ചെയ്ത എല്ലാവരില്‍ നിന്നുമായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിരുന്നു ടിക്കറ്റ് ലഭിച്ചിരുന്നത്. ഇങ്ങനെ ലഭിച്ചവര്‍ പിന്നീട് പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കുന്നതായിരുന്നു രീതി. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ആദ്യം വരുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് നല്‍കുകയെന്ന രീതിയാണ് രണ്ടാം ഘട്ടത്തില്‍ പിന്തുടരുന്നത്. എന്നു മാത്രമല്ല, ലഭ്യതയ്ക്കനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുകയും അപ്പോള്‍ തന്നെ പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ആദ്യ ഘട്ടത്തിലേത് പോലെ അപേക്ഷ നല്‍കി കാത്തിരിക്കേണ്ട ആവശ്യമില്ല.
https://www.facebook.com/Malayalivartha


























