കണ്ണിന്റെ കാഴ്‍ച നഷ്ടപ്പെട്ടത് പോലെ എന്റെ ഉമ്മ എന്നെ വിട്ട് പോയി!!! ഉമ്മമാരുടെ മുഖത്തെ സമാധാനവും ശാന്തിയും നമ്മുക്ക് അവിടെ മാത്രം കാാണാൻ സാധിക്കുകയുള്ളു... എല്ലാ മക്കളും തങ്ങളുടെ ഉമ്മമാരെ പറ്റി സംസാരിക്കാൻ ഉണ്ടായിരിക്കും; 40 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉമ്മയുടെ ഓർമ്മകൾ എന്നെ വേട്ടയാടുന്നു! കാലങ്ങൾക്കിപ്പുറം അത് ഏറ്റുപറഞ്ഞ് ഷെയ്ഖ് മുഹമ്മദ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
ഐക്യ അറബ് എമിറേറ്റുകളുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും, ദുബൈ എമിറേറ്റിന്റെ ഭരണാധികാരിയുമാണ് ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. ദുബായിലെ പരമാധികാരിയാണ് അൽ മക്തൂം. പ്രവാസികളെ ഏറെ സ്നേഹിക്കുന്ന ചേർത്തുനിർത്തുന്ന ഒരു നേതാവ്. ജനാധിപത്യ സ്ഥാപനങ്ങളില്ലാത്തതിനാലും അഭ്യന്തരവിയോജിപ്പുകൾക്ക് വിലക്കുകളുള്ളതിനാലും അദ്ദേഹത്തിന്റെ ഭരണം സ്വേച്ഛാധിപത്യപരമാണ് എന്ന് വിലയിരുത്തപ്പെടുന്നു.
ഒരു സ്വേച്ഛാധിപത്യരാജ്യമായി വിദഗ്ദർ വിലയിരുത്തുന്ന യു.എ.ഇ യുടെ പ്രധാനമന്ത്രി കൂടിയാണ് മുഹമ്മദ് ബിൻ റാഷിദ്. എന്നിരുന്നാൽ തന്നെയും ലോകത്തിന് മുന്നിൽ കരുണയുടെയും കരുതലിന്റെയും പ്രതീകമാണ് ഈ നേതാവ്. ഇപ്പോഴിതാ അദ്ദേഹം തന്റെ ഒരു വേദനിറയുന്ന ഒരു വേദനിപ്പിക്കുന്ന ഓര്മ വ്യക്തമാക്കുകയാണ്.
നീണ്ട 40 വര്‍ഷത്തിന് ശേഷം ഉമ്മയുടെ വേർപാടിനെ കുറിച്ച് ഓർമ്മകൾ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രംഗത്ത് എത്തിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. രാജ്യം മാതൃദിനം ആഘോഷിച്ച സാഹചര്യത്തിലാണ് വിട പറഞ്ഞ തന്റെ മാതാവിന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദിന്റെ ഉമ്മ ഷെയ്ഖ ലതീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനെക്കുറിച്ചുള്ള ഓര്‍മകള്‍ ആണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. 40 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉമ്മയുടെ ഓർമ്മകൾ തന്നെ വേട്ടയാടുന്നു എന്ന് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
അദ്ദേഹം കുറിപ്പിൽ പറയുന്നത് ഇങ്ങനെ;
ഉമ്മമാരുടെ മുഖത്തെ സമാധാനവും ശാന്തിയും നമ്മുക്ക് അവിടെ മാത്രം കാാണാൻ സാധിക്കുകയുള്ളു. എല്ലാ മക്കളും തങ്ങളുടെ ഉമ്മമാരെ പറ്റി സംസാരിക്കാൻ ഉണ്ടായിരിക്കും. തന്റെ ആത്മകഥയായ 'ഖിസ്സത്തീ'യില്‍ ഉമ്മയെ കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഉമ്മമാർക്ക് എല്ലാ മക്കളും പ്രിയപ്പെട്ടവരാണ്. ഏറ്റവും പ്രിയപ്പെട്ട മകന്‍ ഞാനാണെന്ന് ഞാനും വിജാരിച്ചു.
എന്നാൽ ഉമ്മമാർക്ക് എല്ലാ മക്കളും ഒരുപോലെയാണ്. ഒരോ കുട്ടിയും അങ്ങനെയാണ് വിചാരിക്കുന്നത്. അത് പോലെ ഞാനും വിചാരിച്ചു. ഉമ്മക്ക് പ്രായമായി വന്നപ്പോൾ അവർക്കൊപ്പം ഒരുപാട് സമയം ഞാൻ ചെലവഴിച്ചു. വിദേശ രാജ്യത്ത് പോയി തിരിച്ചു വരുമ്പോൾ ഉമ്മക്ക് വേണ്ടി സമ്മാനങ്ങൾ വാങ്ങി വരാർ ഉണ്ട്. '1983 മേയ് മാസത്തില്‍ കണ്ണിന്റെ കാഴ്‍ച നഷ്ടപ്പെട്ടത് പോലെ എന്റെ ഉമ്മ എന്നെ വിട്ട് പോയി. ജനക്കൂട്ടം ഉമ്മയുടെ അന്ത്യകർമ്മങ്ങൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നു. ഖബറിലേക്ക് ഉമ്മയുടെ ശരീരം എടുത്തുവെച്ചപ്പോള്‍ ഞാനും തകര്‍ന്നു വീണു. അന്നത്തെ ഓർമ്മകൾ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ട്.
https://www.facebook.com/Malayalivartha


























