കാത്തിരുന്ന പ്രവാസികൾക്ക് ഒരു വാർത്ത; വിദേശത്ത് നിന്നെത്തുന്ന കോവിഡ് വാക്‌സീന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ക്കും പ്രവേശനം അനുവദിച്ച് സൗദി അറേബ്യ, രാജ്യത്തേക്ക് എത്തുന്ന യാത്രക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കി

കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി സൗദി അറേബ്യ. കൊറോണ വ്യാപനത്തിന് പിന്നാലെ വിലക്കുകൾ നീങ്ങുമ്പോൾ പുതിയ പ്രഖ്യാപനങ്ങളാണ് പുറത്ത് വരുന്നത്. വിദേശത്ത് നിന്നെത്തുന്ന കോവിഡ് വാക്‌സീന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ക്കും പ്രവേശനം അനുവദിച്ച് സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതോടെ രാജ്യത്തേക്ക് എത്തുന്ന യാത്രക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് എല്ലാ യാത്രക്കാര്‍ക്കും പ്രവേശനനാനുമതി ഉറപ്പാക്കാന്‍ കൂടുതല്‍ സൗദി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കൊവിഡ് പെരുമാറ്റ ചട്ടങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യത്തെ റമദാനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് മക്ക, മദീന പള്ളികൾ. ആയതിനാൽ തന്നെ പള്ളികളിൽ വിപുലമായ ഒരുക്കങ്ങൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനങ്ങൾ നൽക്കുന്നതിനായി നിരവധി ജീവനക്കാരെ നിയമിച്ചിരിക്കുകയാണ് അധികൃതർ. 12000ൽ അധികം ജീവനക്കാരെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. ചരിത്ര തീരുമാനം എന്ന് വിശേഷിക്കാവുന്ന ഒന്നായി സ്ത്രീകളെ തൊഴിലാളികളായി രണ്ട് പള്ളികളിലും നിയമിച്ചിട്ടുമുണ്ട്.
ഇതുകൂടാതെ ഭിന്നശേഷിക്കാരായവർക്കും പ്രായമായവര്‍ക്കും അവരെ പരിചരിക്കാൻ വേണ്ടി പ്രത്യേകം ജീവനക്കാരെ നിയമിച്ചിരിക്കുകയാണ്. ഇതുകൂടാതെ ഇത്തവണ മക്ക, മദീന പള്ളികളില്‍ വിപുലമായ സമൂഹ നോമ്പുത്തുറ നടത്താൻ ആണ് തീരുമാനിച്ചിട്ടുള്ളത്. 2,000 പേര്‍ക്ക് പ്രതിദിനം ഇഫ്താര്‍ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ആണ് പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിലെ പോലെ പള്ളികളില്‍ റമദാൻ പ്രഭാഷണങ്ങളും പഠനക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്. മതപഠന ക്ലാസുകൾക്ക് മുതിര്‍ന്ന പണ്ഡിതർമാർ നേതൃത്വം നൽകും.
മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി എന്നിവിടങ്ങളിൽ ഇഅതികാഫ് ഈ വർഷം അനുവദിക്കുകയും ചെയ്യുന്നത്. ഹറം കാര്യവിഭാഗം മേധാവി ഷെയ്ഖ് അബ്ദുറഹ്മാന്‍ അൽ സുദൈസ് ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ട് വർഷമായി തന്നെ കൊവിഡ് പടരുന്ന സൗഹചര്യം നിലനിൽക്കുന്നതിനാൽ എല്ലാം ഒഴിവാക്കിയിരുന്നു. പ്രത്യേക നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് റമദാനിലെ അവസാന പത്തിലായിരിക്കും ഇഅതികാഫിന് അനുമതി നൽക്കുക. ഇതിന് ആവശ്യമായ പെർമിറ്റുകൾ ഹറം കാര്യവിഭാഗം ഔദ്യോഗിക വെബ്‌സൈറ്റ് എടുക്കേണ്ടതാണ് എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























