പ്രവാസികളുടെ ഒഴുക്ക് കൂടുന്നു; യുഎഇയ്ക്ക് പിന്നാലെ കൂടുതൽ സാധ്യതകളുമായി ഗൾഫ് രാഷ്ട്രം, കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഗണ്യമായ വര്‍ധനവ്, 2022 ലെ ആദ്യ രണ്ട് മാസത്തില്‍ എത്തിയത് 60,000 പുതിയ പ്രവാസികൾ

കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധികൾ എല്ലാം തന്നെ ഒഴിഞ്ഞ് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. നിബന്ധനകൾ വെട്ടിക്കുറച്ച് ഇളവുകൾ നൽകുകയാണ് അധികൃതർ. പ്രത്യേകിച്ച് യുഎഇയാണ് ഇതിന് മുൻപന്തിയിൽ നിൽക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽവച്ച് തന്നെ ആദ്യം മാസ്ക്ക് മാറ്റിയ രാജ്യമാണ് യുഎഇ. ഇത്തരത്തിൽ ഇളവുകൾ മൂലം പ്രവാസികളുടെ ഒഴുക്കൻ ഇവിടേക്ക് അനുഭവപ്പെട്ടത്. ഇപ്പോഴിതാ മറ്റൊരു`ഉ ഗൾഫ് രാഷ്ട്രവും താരമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ലെ ആദ്യ രണ്ട് മാസത്തില്‍ തന്നെ 60,000 പുതിയ പ്രവാസികളാണ് രാജ്യത്തേക്ക് എത്തിയത്. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി അവസാനം വരെയുള്ള കണക്ക് പ്രകാരം 57,870 പ്രവാസികളാണ് രാജ്യത്തെത്തിയിട്ടുള്ളത്.
അതോടൊപ്പം തന്നെ ഒമാനിലെ ജനസംഖ്യ 2021 ഡിസംബര്‍ അവസാനത്തോടെ 4,527,446 ആയിരുന്നത് ഈ വര്‍ഷം ഫെബ്രുവരിയില്‍ 4,595,661 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2021 ഡിസംബര്‍ അവസാനത്തോടെ 1.409 ദശലക്ഷം ജീവനക്കാരില്‍ നിന്ന് 2022 ഫെബ്രുവരി വരെ 1.461 ദശലക്ഷമായി മാറി.
യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതോടെ സമീപ മാസങ്ങളില്‍ രാജ്യത്തേക്ക് അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ വിവിധ ഹോട്ടലുകളില്‍ വിദേശികളായ അതിഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ (എന്‍സിഎസ്‌ഐ) പ്രകാരം, യൂറോപ്യന്‍ സന്ദര്‍ശകരുടെ എണ്ണം മാത്രം 2022 ജനുവരിയില്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 641.5 ശതമാനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഒരുവശത്ത് പ്രവാസികൾ ഒഴുകിയെത്തുമ്പോൾ മറുവശത്ത് പ്രവാസികളുടെ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നത്. അതെ, കുവൈറ്റിൽ പ്രവാസികളുടെ ഗണ്യമായ കൊഴിഞ്ഞുപോക്ക് രേഖപ്പെടുത്തുകയുണ്ടായി..
അങ്ങനെ വിദേശികളുടെ കൊഴിഞ്ഞുപോക്ക് തുടർന്ന സഹചര്യത്തിൽ രാജ്യത്തെ അപ്പാർട്മെൻറുകൾ ഒഴിഞ്ഞുകിടക്കുന്നതായി കുവൈറ്റ് റിയൽ എസ്റ്റേറ്റ് യൂനിയൻ. 61000 അപ്പാർട്മെൻറുകൾ ആണ് രാജ്യത്ത് ഇപ്പോൾ ഒഴിഞ്ഞ് കിടക്കുന്നത്. വിദേശികൾ രാജ്യത്ത് നിന്നും കൂട്ടത്തോടെ പോയതും വാടക കൂട്ടിയതും ആണ് രാജ്യത്ത് ഇത്തരത്തിലൊരു പ്രതിസന്ധിക്ക് പ്രധാന കാരണം എന്ന് യൂണിയൻ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.
കൊവിഡ്, സ്വദേശിവത്കണം എന്നിവ കാരണം നിരവധി പേർ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയി. പലരും കുടുംബത്തെ നാട്ടിലേക്ക് അയച്ച് ചെറിയ മുറികളിലേക്ക് താമസം മാറി. ജീവിതച്ചെലവ് വർധിച്ചത് തന്നെയാണ് വിദേശികൾ കുടുംബത്തെ നാട്ടിലേക്ക് അയക്കാൻ പ്രധാന കാരണം. താമസക്കാരെ കിട്ടാത്തത് കാരണം പലഇടത്തും വാടക വളരെ കുറച്ചിരിക്കുകയാണ് ഇപ്പോൾ. പല സ്ഥലങ്ങളിലും വാടകയ്ക്ക് ആളെ ആവശ്യമുണ്ടെന്ന ബോർഡുകൾ നിരന്നിരിക്കുന്നത് കാണാം.
https://www.facebook.com/Malayalivartha


























